Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൂപ്പത്തോൺ ബാസ്കറ്റ്...

ഹൂപ്പത്തോൺ ബാസ്കറ്റ് ബാൾ: കേരള പെൺപട ആസ്ട്രേലിയയോട് പൊരുതിത്തോറ്റു

text_fields
bookmark_border
തൃശൂർ: ആസ്ട്രേലിയൻ താരങ്ങൾക്ക് മുന്നിൽ ദേശീയ ചാമ്പ്യൻമാരായ കേരള ടീം തോറ്റു. ഹൂപ്പത്തോൺ ബാസ്കറ്റ്ബാൾ പരമ്പരയിലെ രണ്ടാം പോരാട്ടത്തിലാണ് കേരളത്തി​െൻറ വനിത ടീമും ആസ്ട്രേലിയയിലെ മെൽബണിൽനിന്നുള്ള പ്രഫഷനല്‍ ബാസ്കറ്റ്ബാൾ ക്ലബ്ബായ റിങ് വു‍‍‍‍ഡ് ഹോക്സ് വനിത ടീമും ഏറ്റുമുട്ടിയത്. മികച്ച പ്രതിരോധവും ആക്രമണോൽസുകവുമായിരുന്നു ആസ്ട്രേലിയയുടെ കളി. തുടക്കം മുതൽ ആസ്ട്രേലിയൻ ടീം മുൻതൂക്കം നേടിയിരുന്നു. സ്കോർ 6 3 -7 0. ഷെറീൻ ലിമായി (18), ഷിൽജി ജോര്‍ജ് (15), ക്യാപ്റ്റൻ പി.എസ്. ജീന (12) എന്നിവരാണ് കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ആദ്യ പകുതിയിലെ രണ്ടു ക്വാർട്ടറിലും ഒപ്പത്തിനൊപ്പം നിന്ന കേരള ടീം രണ്ടാം പകുതിയിലെ അവസാന ക്വാർട്ടറിൽ കൈവിട്ടു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ റിങ് വുഡ് ഹോക്സ് 2-0 ത്തിന് മുന്നിലെത്തി. മൂന്നാം ക്വാർട്ടറിൽ 22 പോയൻറുകൾ നേടി 49 ലേക്ക് കേരളം മുന്നേറിയപ്പോൾ ആസ്ട്രേലിയ 26 പോയൻറ് നേടി സ്കോർ 50ലേക്ക് ഉ‍യർത്തി. സ്കോർനില ഒപ്പത്തിനൊപ്പമെത്തിയതോടെ വാശിയേറിയതായിരുന്നു അവസാന ക്വാർട്ടർ. ഏഴ് പോയൻറ് വ്യത്യാസത്തിലാണ് ആസ്ട്രേലിയൻ വനിത പട വിജയമുറപ്പിച്ചത്. കാസിഡി മിഹാൽകോയും കേറ്റ് സ്പില്ലനിയും ആസ്ട്രേലിയൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒമ്പതിനും തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ 11നും കോഴിക്കോട് വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ 12നും പരമ്പരയിലെ മറ്റു മത്സരങ്ങൾ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story