Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീലാര്‍മുഴിയില്‍...

പീലാര്‍മുഴിയില്‍ കാട്ടാനകളുടെ വിളയാട്ടം; കൃഷി നശിപ്പിച്ചു; ജനം ഭീതിയിൽ

text_fields
bookmark_border
ചാലക്കുടി: പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണിക്കടുത്ത് പീലാര്‍മുഴിയില്‍ കാട്ടാനകളുടെ വിളയാട്ടം. വനത്തില്‍നിന്ന് ജനവാസപ്രദേശത്തേക്ക് ഇറങ്ങിയ കാട്ടാനകള്‍ വലിയ തോതില്‍ കൃഷി നശിപ്പിച്ചു. 10 തെങ്ങുകളും 50 ഓളം കവുങ്ങുകളും വാഴകളും നശിപ്പിച്ച ആനകൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ലുമട കരുണാകരന്‍, താഴേക്കാടന്‍ ടെന്‍സന്‍ എന്നിവരുടെ പറമ്പിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. പീലാര്‍മുഴിയുടെ കിഴക്കേ അറ്റെത്ത വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആനകള്‍ എത്തിയത്. പുലർച്ചെ മൂന്നോടെ മരങ്ങള്‍ വീഴുന്ന ശബ്ദം കേട്ട് പുറത്തുവന്ന വീട്ടുകാര്‍ പറമ്പില്‍ ആനകള്‍ നാശം വരുത്തുന്നതാണ് കണ്ടത്. തെങ്ങുകള്‍ കുത്തിമറിച്ചിടുകയും കവുങ്ങുകള്‍ ചവിട്ടിയൊടിക്കുകയുമായിരുന്നു. കുട്ടിയാനയടക്കം അഞ്ച് ആനകള്‍ അടങ്ങിയ സംഘമാണ് നാശം വരുത്തിയത്. കൂടുതല്‍ ആനകള്‍ ഉള്ളതിനാല്‍ വീട്ടുകാര്‍ ഭയത്തോടെ വീട്ടിനുള്ളില്‍ തന്നെ ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചോടെയാണ് ആനകള്‍ കാട്ടിലേക്ക് മടങ്ങിയത്. രാത്രിയില്‍ ആനകള്‍ വീണ്ടുമെത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. സംഭവമറിഞ്ഞ് ബി.ഡി. ദേവസി എം.എൽ.എയും മറ്റ് ജനപ്രതിനിധികളും പ്രദേശം സന്ദർശിച്ചു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ നടപടി സ്വീകരിച്ചതായി ചാലക്കുടി ഡി.എഫ്.ഒ ആർ. കീര്‍ത്തി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story