Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാർഥസാരഥി ഏറ്റെടുക്കൽ: ...

പാർഥസാരഥി ഏറ്റെടുക്കൽ: പൊലീസി​​േൻറത്​ പഴുതടച്ച നീക്കം

text_fields
bookmark_border
ഗുരുവായൂർ: ഏറ്റെടുക്കാനെത്തി മടങ്ങേണ്ടി വന്നതിൽ നിന്ന് പാഠം പഠിച്ച് മലബാർ ദേവസ്വം ബോർഡി​െൻറ ഇത്തവണത്തെ നീക്കം. കഴിഞ്ഞ സെപ്റ്റംബർ 21ന് ക്ഷേത്രം ഏറ്റെടുക്കാനെത്തിയപ്പോൾ സംഘ്പരിവാറി​െൻറ ഉപരോധത്തെത്തുടർന്ന് ദേവസ്വം അധികൃതർക്ക് മടങ്ങേണ്ടി വന്നിരുന്നു. 10 മണിക്കൂർ പൊലീസുകാർ ക്ഷേത്രത്തിൽ ബന്ദിയാവുകയും ചെയ്തു. ഈ അനുഭവത്തിൽ നിന്ന് പാഠം പഠിച്ച് പഴുതടച്ചായിരുന്നു ഇത്തവണ നീക്കം. ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ കോടതിയുടെ അനുമതി ലഭിച്ച ശേഷം ഹൈകോടതിയിൽ നിന്ന് പൊലീസി​െൻറ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ദേവസ്വം അധികൃതർ ക്ഷേത്രം ഏറ്റെടുക്കാൻ എന്ന് വരുമെന്ന കാര്യം രഹസ്യമായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇതിന് സംവിധാനങ്ങൾ ഒരുക്കിയത്. പൊലീസി​െൻറയും ഭരണതലത്തിലും മേൽതട്ടിൽ മാത്രമെ വിശദാംശം അറിയുമായിരുന്നുള്ളൂ. ചൊവ്വാഴ്ച രാത്രി ഗുരുവായൂരിൽ എത്തണം എന്നായിരുന്നു പൊലീസിനുള്ള നിർദേശം. സുപ്രധാന ദൗത്യത്തിന് തിങ്കളാഴ്ച രാത്രി ഒരുങ്ങിയിരിക്കാൻ തഹസിൽദാർ അടക്കമുള്ളവർക്കും നിർദേശം നൽകി. സിറ്റി പൊലീസിന് കീഴിലുള്ള മൂന്ന് എ.സി.പിമാരെയും ഏഴ് സി.ഐമാരെയും ദൗത്യത്തിനായി നിയോഗിച്ചു. ജലപീരങ്കി സംവിധാനവും കൂടുതൽ ബാരിക്കേഡുകളും ഗുരുവായൂരിൽ എത്തിച്ചു. ക്ഷേത്രത്തിനകത്ത് പ്രവേശിക്കാനായി പൊലീസിന് പ്രത്യേക ഷാളുകൾ തയാറാക്കി. ഷീൽഡുകളുമായി അമ്പതോളം വനിത പൊലീസുകാരെയും സി.ഐയുടെ നേതൃത്വത്തിൽ നിയോഗിച്ചു. ഭക്തർക്ക് അസൗകര്യങ്ങൾ ഇല്ലാതിരിക്കാൻ നട തുറക്കുന്ന സമയത്തു തന്നെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ തവണ ഉപരോധക്കാർ ക്ഷേത്ര വാതിൽ അടച്ചിട്ടതിനെത്തുടർന്ന് ഭക്തർ വലഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story