Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുനമ്പം ജങ്കാർ സർവoസ്...

മുനമ്പം ജങ്കാർ സർവoസ് പുനരാരംഭിച്ചു

text_fields
bookmark_border
അഴീക്കോട്: മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിച്ചു. പുതുക്കിപ്പണിതതി​െൻറ ഉദ്ഘാടനം അഴീക്കോട് ജെട്ടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ നിർവഹിച്ചു. രാവിലെ 11.30ന് അഴീക്കോട് നിന്ന് ആദ്യ യാത്ര തുടങ്ങി. ഇതോടെ ബദൽ സർവിസ് നടത്തിയ ബോട്ട് ഓട്ടം നിർത്തി. അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് ചെലവഴിക്കുന്നതിന് സർക്കാറി​െൻറ അനുമതി വൈകിയതാണ് കാലതാമസം വരുത്താൻ ഇടയാക്കിയതെന്ന് പ്രസിഡൻറ് പറഞ്ഞു. ജങ്കാറി​െൻറ ഭാരം വഹിക്കാനുള്ള ശേഷി 45 ടണ്ണായി ഉയർത്തി. യു.ഡി.എഫ് ഭരണകാലത്തെ അറ്റകുറ്റപ്പണിയെക്കുറിച്ചാണ് സി.ബി.ഐ അന്വേഷണം വേണ്ടതെന്ന് കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡൻറ് ടി.എൻ.പ്രതാപൻ നടത്തിയ പ്രസ്താവനക്ക് മറുപടിയായി ഷീല വിജയകുമാർ പറഞ്ഞു. അക്കാലത്താണ് സർക്കാറി​െൻറ അനുമതി വാങ്ങാതെ അറ്റകുറ്റപ്പണി നടത്തിയത്. യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ അറ്റകുറ്റപ്പണികളുടെയും കടത്ത് സംബന്ധിച്ച കരാറി​െൻറയും രേഖകളൊന്നും ജില്ല പഞ്ചായത്ത് രേഖകളിൽ ഇല്ലെന്ന് അവർ പറഞ്ഞു. ഏഴുമാസത്തെ ഇടവേളക്കുശേഷം പുതുക്കിപ്പണിത ജങ്കാർ തിരിച്ചെത്തിയപ്പോൾ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദാരവങ്ങളോടെ എതിരേറ്റു. അതേസമയം, ജങ്കാർ തിരിച്ചെത്തിയത് തങ്ങളുടെ സമരത്തി​െൻറ വിജയമാണെന്ന് അവകാശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡൻറ് ടി.കെ. നസീർ, മണ്ഡലം പ്രസിഡൻറ് പി.എ. മനാഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ജില്ല പഞ്ചായത്തിന് അനുകൂലമായും എതിർത്തും ചേരിതിരിഞ്ഞുള്ള മുദ്രാവാക്യം വിളി അൽപസമയം നേരിയ സംഘർഷ സാധ്യത ഉണ്ടാക്കിയെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി. ജില്ല പഞ്ചായത്തംഗങ്ങളായ നൗഷാദ് കൈതവളപ്പിൽ, ഉദയപ്രകാശ്, സുരേഷ് ബാബു, ബി.ജി.വിഷ്ണു, സി.ജി.മോഹൻദാസ്, ശങ്കരനാരായണൻ, സെക്രട്ടറി മജീദ്, ഫിനാൻസ് ഓഫിസർ ഉഷാദേവി, എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, പ്രസീന റാഫി, അംബിക ശിവപ്രിയൻ, ജ്യോതി സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story