Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകമ്പനി...

കമ്പനി ഡയറക്ടറാക്കാമെന്ന് വാഗ്​ദാനം ചെയ്​ത്​ കോടികൾ തട്ടിയെന്ന് പരാതി

text_fields
bookmark_border
തൃശൂർ: പ്രമുഖ വ്യക്തികളുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ബ്രോഷർ അച്ചടിച്ച് കമ്പനിയിൽ ഓഹരി നൽകാമെന്നും ഡയറക്ടറാക്കാമെന്നും വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. തൃശൂർ പെരിഞ്ചേരി മഠം ക്ഷേത്രത്തിന് സമീപം കടലാശേരി വീട്ടിൽ സുർജിത് കെ. ബാലൻ, ഇരിങ്ങാലക്കുട കാഞ്ഞിലി വീട്ടിൽ സൂര്യനാരായണൻ എന്നിവർക്കെതിരെ തൃശൂർ മൈലിപ്പാടം സ്വദേശിനി സുഭദ്ര ശൂലപാണിയാണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. മഹാജ്യോതിസ് ആസ്ട്രോ ആൻഡ് വേദിക് റിസർച് ഫൗണ്ടേഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയെന്ന് പരിചയപ്പെടുത്തി സുർജിത്താണ് സമീപിച്ചത്. പ്രമുഖരടക്കമുള്ളവർ അംഗങ്ങളായ കമ്പനിയാണെന്നാണ് തെറ്റിദ്ധരിപ്പിച്ചത്. ഇതിനായി ഇവരുടെ പടവും ൈകയൊപ്പും ചാർത്തിയ ഓഹരി രേഖകൾ കാണിച്ചു. കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതി​െൻറ ഭാഗമായി ഫണ്ട് സമാഹരിക്കുകയാണെന്നും നിക്ഷേപത്തിന് 15 ശതമാനം ലാഭവിഹിതം നൽകുമെന്നും ഡയറക്ടറാക്കാമെന്നും അറിയിച്ചു. ഇതനുസരിച്ച് ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ നൽകി. പിന്നീട് കമ്പനി നഷ്ടത്തിലാണെന്നും തുടർപ്രവർത്തനത്തിന് വീണ്ടും പണം വേണമെന്നും ആവശ്യപ്പെട്ടപ്പോൾ വീടും സ്ഥലവും പണയപ്പെടുത്തി 75 ലക്ഷം വായ്പയെടുത്ത് നൽകി. വായ്പ അവർ അടക്കുമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിച്ച് ചതിക്കുകയും ചെയ്തു. കമ്പനിയുടെ കണക്കുകൾ ചോദിക്കുകയും രേഖകൾ ആവശ്യപ്പെടുകയും ചെയ്തതോടെ ഗുണ്ടാസംഘത്തെ വിട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നേരത്തെ ബ്രോഷറുകളിൽ കാണിച്ചിരുന്ന ചില പ്രമുഖരുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു കമ്പനിയെക്കുറിച്ച് അറിയില്ലെന്നും ഒപ്പുകൾ വ്യാജമാണെന്നും വ്യക്തമായി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ത​െൻറ ഉടമസ്ഥതയിലുള്ള സ്ഥാപനം ആക്രമിക്കാൻ ശ്രമം നടന്നുവെന്നും സുഭദ്ര ശൂലപാണി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറ‍യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story