Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേരിവിജയം ദർശന അവാർഡ്​ ...

മേരിവിജയം ദർശന അവാർഡ്​ എം.കെ. സാനുവിന്​

text_fields
bookmark_border
തൃശൂർ: ഇൗവർഷത്തെ മേരിവിജയം ദർശന അവാർഡ് പ്രഫ. എം.കെ. സാനുവിന്. സാമൂഹിക, സാംസ്കാരിക മേഖലകളിലെ മികവാർന്ന പ്രവർത്തനത്തിനുള്ള ആദരവും അംഗീകാരവുമായാണ് സാനുവിന് അവാർഡ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. മറ്റ് അവാർഡുകൾക്ക് ടി.എം. എബ്രഹാം (മീഡിയ അവാർഡ് -നാടകം), ഫാ. ജോർജ് കുറ്റിക്കൽ (ഡോ. ജോൺ ചെറയത്ത് അവാർഡ് - ആതുരസേവനം), ഫാ. ഡോ. സെബാസ്റ്റ്യൻ കിഴക്കേൽ (മാർ ജോസഫ് കുണ്ടുകുളം അവാർഡ് -ദൈവശാസ്ത്ര ഗ്രന്ഥരചന) എന്നിവരും അർഹരായി. 11,111 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും അടങ്ങുന്നതാണ് അവാർഡ്. ഇൗമാസം 11ന് ഉച്ചക്ക് രണ്ടിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ മേരിവിജയം സാഹിത്യോത്സവത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story