Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടക്കെണിയായി കാരൂർ...

അപകടക്കെണിയായി കാരൂർ പോട്ട റോഡിലെ കുഴികൾ

text_fields
bookmark_border
മാള: കാരൂർ പോട്ട റോഡിലെ കുഴികൾ അപകട ക്കെണിയാകുന്നു. പറമ്പി റോഡിനും പോട്ടക്കും ഇടയിലുള്ള ഏഴ്കിലോമീറ്ററിൽ നിരവധി സ്ഥലങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കാരൂർ ദുൈബ റോഡ് ജങ്ഷനിലുള്ള കുഴിയിൽ ഇരുചക്ര വാഹനങ്ങൾ വീണ് മറിയുന്നത് പതിവായിട്ടുണ്ട്. ഇവിടെ റോഡരികിൽ കാനയില്ല. രൂക്ഷമായ വെള്ളക്കെട്ടാണ് റോഡിൽ. അപരിചിതരായ യാത്രക്കാർ കുഴികൾ തിരിച്ചറിയാതെ അപകടത്തിൽപെടുകയാണ്. മാള- കൊടുങ്ങല്ലൂർ ഭാഗങ്ങളിൽനിന്ന് ചാലക്കുടിയിലേക്ക് ബസ് സർവിസ് നടത്തുന്ന റോഡാണിത്. റോഡിൽ കുഴികൾ നിറഞ്ഞത് കാരണം യാത്ര ദുരിതമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും മറ്റുമായി നൂറുകണക്കിന് യാത്രക്കാരാണ് ദിനേന ഇതുവഴി ബസിലും മറ്റ് വാഹനങ്ങളിലുമായി യാത്ര ചെയ്യുന്നത്. കാന നിർമിക്കുന്നതിനും റോഡിലെ കുഴികൾ അടക്കുന്നതിനും അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story