Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​റ്റുഡൻറ്​സ്​...

സ്​റ്റുഡൻറ്​സ്​ അസോസിയേഷന്‍ ഓഫ് പാലിയേറ്റിവ് കെയര്‍ സംസ്ഥാന സമ്മേളനം 10 മുതല്‍

text_fields
bookmark_border
തൃശൂര്‍: ആല്‍ഫ പാലിയേറ്റിവ് കെയറി​െൻറ സ്റ്റുഡൻറ്സ് അസോസിയേഷൻ ത്രിദിന സംസ്ഥാന സമ്മേളനം തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ 10ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് നടക്കുന്ന വാക്കത്തോൺ സിറ്റി പൊലീസ് കമീഷണർ രാഹുല്‍ ആര്‍. നായര്‍ ഫ്ലാഗ് ഓഫ് ചെയ്യും. റൂറൽ എസ്.പി യതീഷ്ചന്ദ്ര ദീപശിഖ കൈമാറും. ആല്‍ഫ പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഗവ. എന്‍ജിനീയറിങ് കോളജ് മിേല്ലനിയം ഓഡിറ്റോറിയത്തില്‍ 'പാലിയേറ്റിവ് പരിചരണത്തില്‍ വിദ്യാർഥികളുടെ പങ്ക്' എന്ന ആദ്യ സെഷനില്‍ മജീഷ്യനും ആല്‍ഫയുടെ ഗുഡ്വില്‍ അംബാസഡറുമായ പ്രഫ. ഗോപിനാഥ് മുതുകാട് വിഷയം അവതരിപ്പിക്കും. വൈകീട്ട് 5.30ന് മേയര്‍ അജിത ജയരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീൻ, ഗവ. എന്‍ജിനീയറിങ് കോളജ് പ്രഫ. ഡോ.സി.പി. സുനില്‍കുമാർ, സയൻറിഫിക് കമ്മിറ്റിയംഗം പ്രഫ.എ.കെ. മുബാറക്, ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫിസര്‍ സുരേഷ് ശ്രീധരന്‍, വീനസ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story