Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡ്രൈവർ എത്താൻ വൈകി;...

ഡ്രൈവർ എത്താൻ വൈകി; പാസഞ്ചർ ​െട്രയിൻ ഒരു മണിക്കൂർ വൈകി

text_fields
bookmark_border
തൃശൂർ: ഡ്രൈവര്‍ എത്താന്‍ വൈകിയതിനെ തുടർന്ന് തൃശൂർ- കോഴിക്കോട് പാസഞ്ചർ പുറപ്പെടാൻ ഒരു മണിക്കൂർ വൈകി. തൃശൂർ സ്റ്റേഷനിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് 5.50ന് പുറപ്പെടേണ്ട ട്രെയിൻ 6.50നാണ് യാത്ര തുടങ്ങിയത്. ട്രെയിൻ പിടിച്ചിട്ടത് മൂലം നിരവധി യാത്രക്കാർ വലഞ്ഞു. പുറപ്പെടുന്നത് സംബന്ധിച്ച് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് യാത്രക്കാർ ബഹളം വെച്ചു. ഇതോടെയാണ് വൈകലി​െൻറ കാരണം അറിയിച്ചത്. ഈ ട്രെയിനിലെ ലോക്കോ പൈലറ്റിനും ഗാര്‍ഡിനും മറ്റൊരു ചരക്ക് വണ്ടിയിലും ചൊവ്വാഴ്ച ഡ്യൂട്ടിയുണ്ടായിരുന്നുവേത്ര. ഈ വണ്ടി എത്താൻ വൈകിയതാണ് പാസഞ്ചർ ട്രെയിൻ വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഇവർ വന്നിട്ടും മറ്റ് രണ്ടു വണ്ടികള്‍ കൂടി കടത്തിവിട്ടശേഷമാണ് പാസഞ്ചര്‍ യാത്രയാരംഭിച്ചത്. ഇതും യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായി.
Show Full Article
TAGS:LOCAL NEWS 
Next Story