Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ കൗൺസിലർക്കെതിരായ ...

നഗരസഭ കൗൺസിലർക്കെതിരായ വ്യാജ പ്രചാരണത്തിൽ പ്രതിഷേധം

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയിലെ ബി.ജെ.പി കൗൺസിലർ ഡോ.ആശാലതക്കെതിരെ സമൂഹ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നടത്തുന്ന വ്യാജ പ്രചാരണം പ്രതിഷേധാർഹമാണെന്നും ഇതിനുത്തരവാദിയായ നഗരസഭ ചെയർമാൻ രാജിവെക്കണമെന്നും ബി.ജെ.പി പാർലമ​െൻററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ രാജിവെക്കുകയോ പൊതുമാപ്പ് പറയുകയോ ചെയ്യാത്ത പക്ഷം നിയമ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പ്രതിപക്ഷാംഗം വി.ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശാലിനി വെങ്കിടേഷ്, ഡോ.ആശാലത, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, ഐ.എൽ. ബൈജു, രശ്മി ബാബു, ബിന്ദു പ്രദീപ്, പാർവതി സുകുമാരൻ, സൽമ ഹരിലാൽ, റിജി ജോഷി, സ്മിത ആനന്ദൻ, സന്ധ്യ അനൂപ്, സ്മിത സന്തോഷ്, രേഖ സൽപ്രകാശ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story