Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള അരവിന്ദൻ സ്മാരകം:...

'മാള അരവിന്ദൻ സ്മാരകം: സർക്കാർ വാക്കുപാലിക്കണം'

text_fields
bookmark_border
' മാള: ചലച്ചിത്ര നടൻ മാള അരവിന്ദന് സ്മാരകം നിർമിക്കാമെന്ന സർക്കാർ പ്രഖ്യാപനം യാഥാർഥ്യമാക്കണമെന്ന് മാള അരവിന്ദൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. അരവിന്ദ​െൻറ മൂന്നാംചരമവാർഷികമാകുമ്പോഴും കഴിഞ്ഞ സർക്കാറും ഈ സർക്കാറും സ്മാരക നിർമാണം നടത്തിയില്ല. പ്രഖ്യാപനം കാലാസുകളിൽ ഒതുങ്ങി. ഇക്കാര്യത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ഇടപെടണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. മാള പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകിയാൽ സ്മാരകം നിർമിക്കാൻ 50 ലക്ഷം ത​െൻറ ആസ്തി വികസനഫണ്ടിൽനിന്ന് നൽകാമെന്ന് എം.എൽ.എ പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്ത് താൽപര്യം കാണിക്കാത്തതിൽ ഫൗണ്ടേഷൻ പ്രതിഷേധിച്ചു. ഡോ. രാജു ഡേവീസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. ഷാൻറി ജോസഫ് തട്ടകത്ത്, കിഷോർ അരവിന്ദൻ, പി.കെ.കിട്ടൻ, ബൈജു മണന്തറ, ഇ.സി. ഫ്രാൻസിസ്, ബേബി മാമ്പിള്ളി ,രമേഷ് കരിന്തലക്കൂട്ടം, അജയൻ അതിയാരത്ത്, പി.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ: രാജു ഡേവീസ് പെരേപ്പാടൻ. (പ്രസി.), ഷാൻറി ജോസഫ് തട്ടകത്ത് (സെക്ര.), കിഷോർ അരവിന്ദൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story