Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രാങ്കണത്തിൽ...

ക്ഷേത്രാങ്കണത്തിൽ തീർഥാടകർക്ക് സൗകര്യം സർവ കക്ഷി യോഗം വിളിക്കാൻ കൊടുങ്ങല്ലൂർ നഗരസഭ കൗൺസിൽ തീരുമാനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ക്ഷേത്രാങ്കണത്തിൽ ശബിമല തീർഥാടകർക്ക് ഭക്ഷണവും വിശ്രമവും മെഡിക്കൽ ഉൾപ്പെടെ സൗകര്യമൊരുക്കുന്നത് തീരുമാനിക്കാൻ ചേർന്ന നഗരസഭ കൗൺസിലിൽ യോഗത്തിൽ എൽ.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ട്. ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. എൽ.ഡി.എഫ് -ബി.ജെ.പി അംഗങ്ങളുടെ മുദ്രാവാക്യം വിളികളാൽ പ്രക്ഷുബ്്ദമാകുന്നതിനിടെയാണ് ബി.ജെ.പി അംഗങ്ങളുടെ ഇറങ്ങി പ്പോക്ക്. വിഷയവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കാനും വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ചേർക്കാനും കൗൺസിൽ തീരുമാനിച്ചു. അയ്യപ്പ ഭക്തർക്ക് സൗകര്യമൊരുക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിൽനിന്ന് ലഭിച്ച അനുമതി ഏക അജണ്ടയാക്കിയാണ് കൗൺസിൽ കൂടിയത്. അധ്യക്ഷൻ സി.സി.വിപിൻ ചന്ദ്രൻ വിഷയം അവതരിപ്പിക്കാൻ തുടങ്ങും മുേമ്പ ബഹളം തുടങ്ങി. കൗൺസിലർ ആശാലതക്കെതിരെ അധ്യക്ഷൻ ഇല്ലാത്ത കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും ഇതംഗീകരിക്കാനാവില്ലെന്നും ചെയർമാൻ രാജിവെക്കണമെന്നും ബി.ജെ.പി പാർലമ​െൻററി പാർട്ടി നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. മറ്റ് ബി.ജെ.പി കൗൺസിലർമാരും ചേർന്ന് ചെയർമാ​െൻറ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതോടെ എൽ.ഡി.എഫ് കൗൺസിലർമാരും ഡയസിനടുത്തെത്തി 'വർഗീയവാദികൾ തുലയെട്ട' എന്ന മുദ്രാവാക്യം വിളിച്ചു. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ പുറത്തേക്കിറങ്ങിയതോടെ കൗൺസിൽ തുടർന്നു. ഇൗ യോഗത്തി​െൻറ പ്രാധാന്യം മനസ്സിലാകാത്തവരാണ് ഇറങ്ങിപ്പോയതെന്ന് അധ്യക്ഷൻ സി.സി.വിപിൻ ചന്ദ്രൻ പറഞ്ഞു. മതേതര പാരമ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അധ്യക്ഷൻ അറിയിച്ചു. ക്ഷേത്രാങ്കണത്തിൽ ആതിഥ്യ മര്യാദയനുസരിച്ചാണ് അയ്യപ്പ ഭക്തർക്ക് സൗകര്യം ഒരുക്കുന്നത്. വ്രതാനുഷ്ഠാനത്തി​െൻറയും ഭക്തിയുടെയും എല്ലാ വിശുദ്ധിയും പാലിച്ചാകും അത് ചെയ്യുക. ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നാക്ക വിഭാഗങ്ങൾ ബി.ജെ.പിക്ക് എതിരാണെന്നും അധ്യക്ഷൻ പറഞ്ഞു. ബി.ജെ.പിയുടെ നിലപാട് അയ്യപ്പഭക്തരെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്നും സി.പി.എം പാർലമ​െൻററി പാർട്ടി നേതാവ് കെ.ആർ. ജൈത്രൻ അഭിപ്രായപ്പെട്ടു. നഗരസഭയുടെ സംരംഭം ആചാരനുഷ്ഠാനങ്ങളും, വിശുദ്ധിയും പാലിച്ചാകണം നടപ്പാക്കേണ്ടതെന്നും കോൺഗ്രസ് പാർലമ​െൻററി പാർട്ടി സെക്രട്ടറി വി.എം. േജാണി പറഞ്ഞു. കെ.എസ്. കൈസാബ്, സി.പി. രമേശൻ, പി.എൻ. രാമദാസ്, പി.ഒ. ദേവസി, വിനയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story