Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൾമാറാട്ടം; മൂന്ന്...

ആൾമാറാട്ടം; മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്്റ്റിൽ

text_fields
bookmark_border
വാടാനപ്പള്ളി: ആൾമാറാട്ടം നടത്തിയ കേസിൽ തളിക്കുളത്തെ മൂന്ന് ഓട്ടോ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. തളിക്കുളം മാങ്ങാട്ട് സുധീഷ് (23), കൊല്ലാറ സന്തോഷ് കുമാർ (50), രായംമരയ്ക്കാർ വീട്ടിൽ ഹസീസ് (28) എന്നിവരെയാണ് വാടാനപ്പള്ളി എസ്.ഐ ശ്രീജിത്തി​െൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. തളിക്കുളം സ്നേഹതീരം ബീച്ച് റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞപ്പോൾ ഓട്ടോ ഓടിച്ചത് താനാണെന്ന് പറഞ്ഞാണ് സുധീഷ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. സാക്ഷികളായി മറ്റ് രണ്ടുപേരും സ്റ്റേഷനിൽ പോയിരുന്നു. അന്വേഷണത്തിലാണ് ഓട്ടോറിക്ഷ ഓടിച്ചത് സുധീഷ് അല്ലെന്ന് ബോധ്യമായത്. തുടർന്നാണ് ആൾമാറാട്ടം നടത്തിയ മൂന്നു പേരെയും പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story