Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടക്കെണി പൊലീസ് വക ...

അപകടക്കെണി പൊലീസ് വക മതിലകത്ത് കസ്്റ്റഡി വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നിയപോലെ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മതിലകത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടതുമൂലം അപകടം പതിവാകുന്നു. ചൊവ്വാഴ്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്മയും മകനും ഇവിടെ അപകടത്തിൽപെട്ടു. റോഡരികിൽ നിർത്തിയിട്ട കസ്റ്റഡി വാഹനത്തിൽ തട്ടിയ ബൈക്കിൽനിന്ന് ഇരുവരും റോഡിൽ വീഴുകയായിരുന്നു. അമ്മക്ക് സാരമായി പരിക്കേറ്റു. ഭാഗ്യം കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്. മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെ േറാഡരികിൽ നിർത്തിയിട്ട വാഹനത്തിൽ തട്ടുകയായിരുന്നു. ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണ്. പരിക്കേറ്റവരും കുറവല്ല. പൊലീസ് ക്വാർേട്ടഴ്സിനും-പൊലീസ് സ്റ്റേഷനുമിടയിലുമാണ് അപകട കേന്ദ്രമായിരിക്കുന്നത്. റോഡരിക് അപഹരിച്ചാണ് ഇവിടെ കസ്റ്റഡി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്. മുൻപ് റോഡി​െൻറ രണ്ട് വശങ്ങളിലും വാഹനങ്ങൾ നിരത്തിയിട്ട അവസ്ഥയായിരുന്നു. ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ മാറ്റാൻ നടപടിയെടുത്തിരുന്നു. തൊട്ടടുത്ത പൊലീസ് ക്വാർേട്ടഴ്സ് വളപ്പിലേക്ക് വാഹനങ്ങൾ മാറ്റുകയായിരുന്നു. ഇപ്പോൾ ഒരു മിനി ലോറിയും, ടെേമ്പായുമാണ് ഇവിടെയുള്ളത്. അപകടങ്ങൾ ഉണ്ടാക്കുന്നതും ഇൗ വാഹനങ്ങളാണ്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ നടക്കുന്ന റോഡരികാണിത്. ഇവിടത്തെ അപകടാവസ്ഥ പൊലീസി​െൻറ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത അധികൃതരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story