Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൊക്കോര്‍സൊ ഹയര്‍...

സൊക്കോര്‍സൊ ഹയര്‍ സെക്കൻഡറിയിൽ 'ഹൃദ്യം' പരിപാടി

text_fields
bookmark_border
സൊക്കോര്‍സൊ ഹയര്‍ സെക്കൻഡറിയിൽ 'ഹൃദ്യം' പരിപാടി മാള: കാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് മാള സൊക്കോര്‍സൊ ഹയര്‍ സെക്കൻഡറിയിൽ 'ഹൃദ്യം' എന്ന പേരിൽ കലാസാംസ്കാരിക പരിപാടി സംഘടിപ്പിക്കും. വിദ്യാലയ വികസന സമിതി ആഭിമുഖ്യത്തില്‍12ന് വൈകീട്ട് ആറിന് സ്കൂള്‍ ഗ്രൗണ്ടിലെ വേദിയിലാണ് കൊച്ചിന്‍ ഗ്രാൻറി​െൻറ മെഗാഷോ അരങ്ങേറുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ഒരുക്കുന്നത്. വിദ്യാലയ വികസന സമിതി ആഭിമുഖ്യത്തില്‍ രണ്ടുവര്‍ഷമായി തുടരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കുകയാണ് ലക്ഷ്യം. രണ്ട് വര്‍ഷമായി തിരഞ്ഞെടുത്ത ഒരു കുടുംബത്തിന് ഭവനമൊരുക്കാനും മറ്റൊരു കുടുംബത്തി​െൻറ വീട് പുനരുദ്ധാരണം നടത്താനും ഒരു കുട്ടിക്കും ഒരു രക്ഷിതാവിനും ചികിത്സക്കായി സഹായം എത്തിക്കാനുമായി. അധ്യാപികമാരായ സിസ്റ്റർ അയറിന്‍, ബിന്ദു അഗസ്റ്റിന്‍, വികസന സമിതി ചെയര്‍മാന്‍ ടി.എം. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story