Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരക്കിലോ കഞ്ചാവുമായി...

അരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ഗവ.ഫിഷറീസ് ഹൈസ്കൂൾ പരിസരത്തുനിന്ന് അരക്കിലോ കഞ്ചാവു സഹിതം രണ്ട് പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം അടപ്പൂട്ടി സ്വദേശി തറയിൽ വീട്ടിൽ ശരത് (26), മണ്ണുത്തി കൊഴുക്കുള്ളി സ്വദേശി കല്ലറക്കൽ ശാന്തിലാൽ (23) എന്നിവരെയാണ് എസ്.ഐ ഇ.ആർ. ബൈജുവി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തീരദേശത്തെ വിദ്യാർഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കിടയിൽ വിൽപന നടത്തി വരുന്നവരാണിവർ. തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. ജൂനിയർ എസ്.ഐ രതീഷ്, ടി.ആർ.ഷൈൻ, കെ.രാജേഷ്, അർച്ചന, കെ.എസ്.റഷീദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story