Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യത്തൊഴിലാളികളെ...

മത്സ്യത്തൊഴിലാളികളെ റേഷന്‍ മുന്‍ഗണന ലിസ്​റ്റില്‍ ഉൾപ്പെടുത്തണം

text_fields
bookmark_border
ചാവക്കാട്: മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും റേഷന്‍ മുന്‍ഗണന ലിസ്റ്റില്‍ ഉൾപ്പെടുത്തണമെന്ന് സി.പി.എം ചാവക്കാട് വെസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രേട്ടറിയറ്റംഗം പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. കെ.എച്ച്. സലാം, കെ.കെ. മുബാറക്, എ.എ. മഹേന്ദ്രന്‍, സി.കെ. ലളിത എന്നിവർ നേതൃത്വം നൽകി. ലോക്കല്‍ സെക്രട്ടറി കെ.എം. അലി പ്രവര്‍ത്തന റിപ്പോര്‍ട്ടും എ.സി. ആനന്ദന്‍ രക്തസാക്ഷിപ്രമേയവും പി.പി. നാരായണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുതിര്‍ന്ന പ്രതിനിധി കെ.ടി. അപ്പുക്കുട്ടന്‍ പതാക ഉയര്‍ത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം കെ.വി. അബ്ദുൽഖാദര്‍ എം.എല്‍.എ, ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, ടി.ടി. ശിവദാസ്, എ.എച്ച്. അക്ബര്‍, പി.വി. സുരേഷ്‌കുമാര്‍, കെ.ടി. ഭരതന്‍ എന്നിവര്‍ സംസാരിച്ചു. പതിനഞ്ചംഗ ലോക്കല്‍ കമ്മിറ്റിയേയും ലോക്കല്‍ സെക്രട്ടറിയായി എം.ആര്‍. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. ടി.എം. ദിലീപ് സ്വാഗതം പറഞ്ഞു. ബുധനാഴ്ച പുതിയറയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story