Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുജീവനം ഉദ്യാനം ഇനി...

സുജീവനം ഉദ്യാനം ഇനി നാടിന്​ സ്വന്തം

text_fields
bookmark_border
കുന്നംകുളം: ചൊവ്വന്നൂര്‍ പഞ്ചായത്ത് കാര്യാലയത്തിലെ സുജീവനം ഉദ്യാനം നാടിന് സമര്‍പ്പിച്ചു. 30 ലക്ഷം െചലവഴിച്ചാണ് തേക്കിന്‍കാടുകള്‍ സംരക്ഷിച്ച് ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ഉദ്യാനത്തിനു നടുവിലായി മൂന്ന് നിലകളിലായുള്ള ഓർമക്കല്ലില്‍ ഒക്ടോബര്‍ വിപ്ലവത്തി​െൻറ നൂറ് വര്‍ഷങ്ങളുടെ ഓർമ പുതുക്കുന്നതിനുവേണ്ടി നൂറ് ദീപങ്ങള്‍ തെളിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ സി.കെ. സദാനന്ദന്‍, യു.പി. ശോഭന, ഓമന ബാബു, രമണി രാജന്‍, ഷേര്‍ളി ദിലീപ്കുമാര്‍, കലാമണ്ഡലം നിര്‍വാഹകസമിതിയംഗം ടി.കെ. വാസു, കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടര്‍ ടി.ആര്‍. ചന്ദ്രദത്ത് എന്നിവര്‍ സംസാരിച്ചു. സി.കെ. ജോണ്‍ സ്വാഗതവും സെക്രട്ടറി വി. ആൻറണി നന്ദിയും പറഞ്ഞു. കുന്നംകുളം കുറുക്കന്‍പാറയിലെ തൊഴിലാളികള്‍ നാല് ടണ്ണോളം ഭാരമുള്ള ഒറ്റക്കല്ലിലാണ് സ്തൂപം നിർമിച്ചിരിക്കുന്നത്. കുട്ടികളുടെ വായനശാല, ജെന്‍ഡര്‍ റിസോഴ്‌സ് സ​െൻറര്‍, നിയമ സഹായ കേന്ദ്രം, തുടര്‍വിദ്യാ കേന്ദ്രം, ജാഗ്രതാസമിതി, കൗണ്‍സലിങ് കേന്ദ്രം, തിയറ്റര്‍ എന്നിവയുമുണ്ട്. വയോധികര്‍ക്ക് അഞ്ച് രൂപക്ക് ചായ ലഭ്യമാക്കുന്നതിനായി നാടന്‍ വിഭവങ്ങളോടെ ചായക്കടയുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story