Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്തോഫിസിന്...

പഞ്ചായത്തോഫിസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
തിരുവില്വാമല: ത്രിതല പഞ്ചായത്തുകൾ വഴി നടപ്പാക്കേണ്ട ലൈഫ് മിഷൻ പാർപ്പിട പദ്ധതി അധികൃതർ അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് തിരുവില്വാമല പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാമ്പാടി കൊലയ്‌ക്കൽ കോതനാത്തുപടിയിലെ നാൽപതോളം നിർധന ഹരിജൻ കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലാണ് പദ്ധതി അട്ടിമറിച്ചിരിക്കുന്നതെന്ന് ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് എം. ഉദയൻ സമരം ഉദ്ഘാടനം ചെയ്തു. മുരളി അധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് പ്രസിഡൻറ് സുരേഷ്ബാബു, രാമചന്ദ്രൻ മലവട്ട൦, രാജേഷ്, മണികണ്ഠൻ, ശരവണൻ, ഷിജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story