Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടുമുറ്റം

'നാട്ടുമുറ്റം'

text_fields
bookmark_border
കടവല്ലൂർ: ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം കെ. ജയശങ്കർ നിർവഹിച്ചു. ജില്ല ട്രഷറർ ബഷീർ ഫൈസി ദേശമംഗലം, ഗംഗാധരൻ കൈലാശി, ഫാ. സെറാഫീം മണ്ടുമ്പാൽ, രാജേഷ്, ഇബ്രാഹിം ഫൈസി, സിദ്ദീഖ് ഫൈസി മങ്കര, ഷാഹുൽ കെ. പഴുന്നാന, ഷൺമുഖൻ, ഷഫീഖ് പരുവക്കുന്ന്, വി.എച്ച്. ആഷിഖ്, അർജുൻ, മുഹമ്മദ് ഹാജി, സൈദാലി ഹാജി, എം.എ. നസറുദ്ദീൻ, ഡോ. ഹുസൈൻ പരുവക്കുന്ന്, ഹുസൈൻ വെളിയേങ്കാട്, ഇ.യു. ഫവാസ്, പി.എം. സുഹൈൽ, റഫീഖ് കടവല്ലൂർ, എ.യു. നിയാസ്, എ.എം. ഷമീർ എന്നിവർ പെങ്കടുത്തു. ഉപജില്ല വിജ്ഞാനോത്സവം പെരുമ്പിലാവ്: മലർവാടി ലിറ്റിൽ സ്കോളർ കുന്നംകുളം ഉപജില്ല വിജ്ഞാനോത്സവം അൻസാർ വിമൻസ് കോളജിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.എം. ഷാജു അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽ കരീം, കെ.എ. കുഞ്ഞുമുഹമ്മദ്, ഷബീർ അഹ്സൻ, പി.എ. ഷഹീദ്, പി. മുനീർ എന്നിവർ സംസാരിച്ചു. ആദ്യ മൂന്ന് സ്ഥാനം നേടിയവർ: എൽ.പി വിഭാഗം -മുഹമ്മദ് ഹാദി (ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ), സാറ ഹനീൻ (പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ), സി.എ. ആസിം (കോൺകോഡ് സ്കൂൾ പന്നിത്തടം), യു.പി വിഭാഗം - അരുൺ പി. രമേഷ് കുമാർ (ബ്ലൂമിങ് ബഡ്സ് വെള്ളിത്തിരുത്തി), അശ്വിൻ കൃഷ്ണ പി. (എൻ.എസ്.എസ് കടവല്ലൂർ), അശ്വിൻ നാഥ് (ഭാരതീയ വിദ്യാവിഹാർ മഴുവഞ്ചേരി), ഹൈസ്കൂൾ വിഭാഗം - കെ.എഫ്. സാജിദ് (കോൺകോഡ് പന്നിത്തടം), മുഹമ്മദ് ബാസിൽ (കടവല്ലൂർ ജി.എച്ച്.എസ്), അസീം അഷ്റഫ് (അമൽ ഇംഗ്ലീഷ് സ്കൂൾ).
Show Full Article
TAGS:LOCAL NEWS 
Next Story