Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൂര്യൻ സുരക്ഷിത...

സൂര്യൻ സുരക്ഷിത ഊർജസ്രോതസ്സ് ^ഡോ. എം.സി. വത്സകുമാർ

text_fields
bookmark_border
സൂര്യൻ സുരക്ഷിത ഊർജസ്രോതസ്സ് -ഡോ. എം.സി. വത്സകുമാർ തൃശൂർ: ഭാവിയിൽ മനുഷ്യരാശിയുടെ സുരക്ഷിതവും സ്ഥായിയായതും ശുദ്ധവുമായ ഊർജ സ്രോതസ്സ് സൂര്യനാണെന്ന് പാലക്കാട് ഐ.ഐ.ടി.യിലെ അധ്യാപകൻ ഡോ. വത്സകുമാർ പറഞ്ഞു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ല ശാസ്ത്രവാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തിന് ഒരു വർഷം ആകെ വേണ്ടി വരുന്ന മൊത്തം ഊർജം സൂര്യനിൽനിന്ന് ഒരു മണിക്കൂറിൽ ലഭിക്കും. ഇത് സാധ്യമാകണമെങ്കിൽ സാങ്കേതിക വിദ്യയിൽ വിപ്ലവ മാറ്റം അനിവാര്യമാണ് . സൂര്യരശ്മികൾ പിടിച്ചെടുത്ത് രാസോർജമാക്കി മാറ്റാൻ ശേഷിയുള്ള കൃത്രിമ ഇലകൾ നിർമിക്കുകയാണ് പുതിയ സാങ്കേതികവിദ്യ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകസമിതി ചെയർമാൻ ഡോ. ടി.എൻ വാസുദേവൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ്, എൻ.വേണുഗോപാൽ, ഡോ അശോക് കുമാർ ഡോ. കെ .പി. മുരളി, പ്രഫ. കെ .ആർ. ജനാർദനൻ ,ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു സിദ്ധാർഥ കിഷോർ കവിതാലാപനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story