Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുരസ്കാരം സമർപ്പിച്ചു

പുരസ്കാരം സമർപ്പിച്ചു

text_fields
bookmark_border
തൃശൂർ: അപകടത്തിൽ മരിച്ച യുവ ഗായകൻ രഞ്ജിത്ത് കണ്ടാര​െൻറ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് ടി.വി. ചന്ദ്രമോഹൻ നൽകി. കെ.എം. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ വികസന സമിതി ചെയർമാൻ അജിത വിജയൻ, മുൻ കൗൺസിലർമാരായ ജയപ്രകാശ് പൂവ്വത്തിങ്കൽ, വിനോദ് പൊള്ളഞ്ചേരി, എസ്.എൻ.ബി.പി സെക്രട്ടറി പള്ളിച്ചാടൻ ബാബു, ഡയറക്ടർ ടി.കെ. പീതാംബരൻ, സുഭാഷ് നഗർ റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി ബൈജു, ഡോ. ശ്രീരാജ്, പി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.സി. കണ്ടാരൻ സ്വാഗതവും രൂപേഷ് കണ്ടാരൻ നന്ദിയും പറഞ്ഞു. ധർണ നടത്തി തൃശൂർ: ജി.എസ്.ടിയിൽ കാറ്ററിങ്ങുകാർക്കെതിരെയുള്ള നിയമ അപാകതകളിൽ പ്രതിഷേധിച്ചും പെട്രോൾ - ഡീസൽ - പാചക വാതക വിലവർധനക്കെതിരെയും ഒാൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് സി.ഒ. ദേവസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജിജൻ മത്തായി മുഖ്യാതിഥിയായിരുന്നു. ജില്ല ഭാരവാഹി ജോസ് തെക്കേത്തല മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ജോഷി പുത്തരിക്കൽ, ട്രഷറർ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story