Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻ വ്യാപാരികൾ...

റേഷൻ വ്യാപാരികൾ കലക്​ടറേറ്റ്​ ധർണ നടത്തി

text_fields
bookmark_border
തൃശൂര്‍: ഭക്ഷ്യഭദ്രതാനിയമത്തിൽ സംസ്ഥാന സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് റേഷൻകടകൾ അടച്ചിട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തി​െൻറ ഭാഗമായി റേഷൻ വ്യാപാരികൾ കലക്ടറേറ്റ് ധർണ നടത്തി. മൂന്നുമാസത്തിനകം ഇ-പോസ്മെഷീൻ റേഷൻകടകളിൽ സ്ഥാപിക്കുമെന്ന ഉറപ്പ് പാലിച്ചിട്ടില്ല. എഫ്.സി.െഎയിൽ നിന്നും സപ്ലൈകോ മൊത്ത വിപണന കേന്ദ്രങ്ങളിൽ എത്തിക്കുന്ന റേഷൻ വസ്തുക്കൾ കടക്കാർക്ക് നൽകുേമ്പാൾ പ്രിൻററുള്ള ത്രാസിൽ തൂക്കി നൽകുമെന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ എം.ഡി നൽകിയ ഉറപ്പും നടപ്പായില്ല. ഒപ്പം സർക്കാർ നൽകുന്ന തുച്ഛമായ കമീഷന് ജി.എസ്.ടി നൽകണമെന്ന നിലപാട് കൂടി വന്നതോടെയാണ് സമരം തുടങ്ങിയത്. ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്പ്രസിഡൻറ് മോഹനൻപിള്ള അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.ഡി. പോൾ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി.ആർ. സുന്ദരൻ, ഗോപാലകൃഷ്ണൻ, കെ.ടി. ജോസ്, സി.പി. ജോയ്, കെ. മധു, സുനിൽ, പി.എ. ഷാജു എന്നിവർ സംസാരിച്ചു. ടി.എ. ഗോപി സ്വാഗതവും െസബാസ്റ്റ്യൻ ചൂണ്ടൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story