Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹാദിയ കേസ്...

ഹാദിയ കേസ് ^കലക്​ടറേറ്റ്​ മാർച്ച്​ ഇന്ന്​

text_fields
bookmark_border
ഹാദിയ കേസ് -കലക്ടറേറ്റ് മാർച്ച് ഇന്ന് തൃശൂർ: ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനകൾ ചൊവ്വാഴ്ച 10.30ന് കലക്ടറേറ്റ് മാർച്ച്് നടത്തുമെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡൻറ് പി.ബി. ആരിഫ് മുഹമ്മദ് അറിയിച്ചു. സംഘ്പരിവാറി​െൻറയും പൊലീസി​െൻറയും മേൽേനാട്ടത്തിൽ മാസങ്ങളായി വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയക്ക് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവിട്ടിട്ടും സർക്കാർ അനുസരിച്ചില്ല. ഹാദിയയെ സംഘ്പരിവാർ നേതാക്കൾ വീട്ടിലെത്തി സന്ദർശിക്കുന്നതായും വീട്ടിൽ പീഡനമേൽക്കുന്നതായും പറയുന്നു. എന്നിട്ടും വീട്ടുതടവ് അവസാനിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വി.ആർ. അനൂപ്, ഐ. ഗോപിനാഥ്, ഡോ. വി.എം. നിഷാദ് എന്നിവർ മാർച്ചിൽ പെങ്കടുക്കും. സോളിഡാരിറ്റി ജില്ല സെക്രട്ടറി പി.ജെ. ഷാമിൽ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് പി.ബി. ആഖിൽ, സിറാജ് ബാവ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഹുസ്ന ജലീൽ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story