Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെടിമരുന്ന്​ ശാല ...

വെടിമരുന്ന്​ ശാല സ്ഥാപിക്കുന്നതിനെതിരെ പരാതി

text_fields
bookmark_border
എരുമപ്പെട്ടി: പട്ടികജാതി കോളനിക്ക് സമീപം വെടിമരുന്ന് സൂക്ഷിപ്പുശാല സ്ഥാപിക്കുന്നതിനെതിരെ പരാതിയുമായി കോളനി നിവാസികൾ രംഗത്ത്. കരിയന്നൂർ പട്ടികജാതി കോളനിക്ക് സമീപമാണ് സൂക്ഷിപ്പുകേന്ദ്രം ആരംഭിക്കുന്നതിനുള്ള ലൈസൻസിനായി സ്വകാര്യ വ്യക്തി ശ്രമമാരംഭിച്ചിരിക്കുന്നത്. കോളനിക്ക് സമീപം 772 സർവേ നമ്പർ സ്ഥലത്താണ് സിറ്റി ഗ്രാനൈറ്റ് എന്ന പേരിൽ സ്ഥാപനമാരംഭിക്കാൻ ശ്രമിക്കുന്നത്. ഇതി​െൻറ ഭാഗമായി െപാലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കോളനിക്ക് സമീപം കരിയന്നൂർകുന്നിൽ ദീർഘകാലമായി പ്രവർത്തിച്ചുവന്നിരുന്ന കരിങ്കൽ ക്വാറികൾക്കെതിരെ നാട്ടുകാർ നിരന്തരം പരാതികളും സമരങ്ങളും നടത്തിയതിനെ തുടർന്ന് റവന്യൂ വകുപ്പ് അധികൃതർ സ്റ്റോപ് മെമ്മോ നൽകി ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവനും സ്വത്തിനും വീണ്ടും ഭീഷണിയായി മാറാവുന്ന സ്ഫോടകവസ്തു ഗോഡൗണിന് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് കോളനി നിവാസികൾ കലക്ടർക്കും ജില്ല പോലീസ് മേധാവിക്കും ബന്ധപ്പെട്ട എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story