Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ.ലോ കോളജ്:...

ഗവ.ലോ കോളജ്: വിദ്യാർഥികൾ തെരുവിൽ ഏറ്റുമുട്ടി

text_fields
bookmark_border
തൃശൂർ: ഗവ. ലോ കോളജിലെ വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു. നാല് കെ.എസ്.യു പ്രവർത്തകർക്ക് പരിക്ക്. പിടിച്ചു മാറ്റാനെത്തിയ പൊലീസുകാരനും പരിക്കേറ്റു. ക്ലാസ് വിട്ടശേഷമായിരുന്നു ഏറ്റുമുട്ടൽ. എസ്.എഫ്.ഐ യൂനിറ്റ് ജോ. സെക്രട്ടറിയും നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ അലക്സ് പി. രാജുവിനാണ് കുത്തേറ്റത്. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ, യൂനിറ്റ് പ്രസിഡൻറ് അദ്വൈത് ദാമോദരൻ, യൂനിറ്റ് സെക്രട്ടറി എബിമോൻ, പ്രവർത്തകൻ നിരഞ്ജൻ എന്നിവർക്കും, പൊലീസുകാരൻ സന്തോഷ് ജോസിനുമാണ് പരിക്കേറ്റത്. അദ്വൈതി​െൻറ നേതൃത്വത്തില്‍ നാല് ബൈക്കുകളിലായി എത്തിയ ആക്രമി സംഘമാണ് കുത്തിപ്പരിക്കേല്‍പിച്ചതെന്ന് അലക്സ് പറഞ്ഞു. അലക്സിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രമണത്തില്‍ എസ്.എഫ്.ഐ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കോളജിൽ ബോധപൂർവം സംഘർഷത്തിനാണ് എസ്.എഫ്.ഐ ശ്രമമെന്ന് കെ.എസ്.യു ജനറൽ സെക്രട്ടറി നിഖിൽ ദാമോദരൻ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story