Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

എഴുത്തുകാർക്കെതിരെയുള്ള കൊലവിളി അവസാനിപ്പിക്കണം

text_fields
bookmark_border
തൃശൂർ: എഴുത്തുകാർക്കും കലാകാരന്മാർക്കുമെതിരെ സംഘ്പരിവാർ നടത്തുന്ന കൊലവിളി അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി, ഗോവിന്ദ് പൻസാരെ, കൽബുർഗി, ധബോൽക്കർ, ഗൗരി ലങ്കേഷ് തുടങ്ങിയവരെ കൊല ചെയ്തവർ ഇപ്പോൾ നടൻ കമൽഹാസനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. വർഗീയ വാദികളുടെ നടുത്തളമായിരുന്ന ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ജനങ്ങൾ മാറ്റത്തിനായി അണിനിരക്കുകയാണ്. കലാകാരന്മാർ ഇത്തരം നിലപാടിനെതിരെ അണിനിരക്കുമെന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി പറഞ്ഞു. പ്രസിഡൻറ് സി. രാവുണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. വിനയകുമാർ, സി.ആർ. ദാസ്, ധനഞ്ജയൻ മച്ചിങ്ങൽ, ഡോ.ഡി. ഷീല, ടി.എ. ഉഷാകുമാരി, വി. മുരളി, വി. മനോജ്, യു.കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story