Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട്- മുനമ്പം...

അഴീക്കോട്- മുനമ്പം ജങ്കാർ സർവിസ് ഇന്ന് പുനരാരംഭിക്കും

text_fields
bookmark_border
അഴീക്കോട്: ഏഴു മാസത്തെ ഇടവേളക്ക് ശേഷം അഴീക്കോട്- മുനമ്പം ജങ്കാർ സർവിസ് ചൊവ്വാഴ്ച പുനരാരംഭിക്കും. ഇതോടെ, ബദൽ സർവിസ് നടത്തിയിരുന്ന ബോട്ട് ഓട്ടം നിർത്തും. പുതുക്കിപ്പണിത ജങ്കാർ കൊച്ചി കപ്പൽശാലയിൽ നിന്നും തിങ്കളാഴ്ച രാത്രിയോടെ കടൽമാർഗം മുനമ്പത്തെത്തി. രാവിലെ ഒമ്പതിന് അഴീക്കോട് ജെട്ടിയിൽ ജങ്കാറി​െൻറ ആദ്യ യാത്ര ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാർച്ച് 30നാണ് ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർവിസ് നിർത്തിയത്. ഇതോടെ ഇതുവഴിയുള്ള കടത്ത് പൂർണമായി നിലച്ചത് യാത്രികരെ ദുരിതത്തിലാക്കി. പകരം 25 ദിവസത്തിനു ശേഷം ഓടിത്തുടങ്ങിയ ബോട്ട് യന്ത്രത്തകരാർ മൂലം പലവട്ടം നിലച്ചു. അപകടാവസ്ഥ ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മറ്റൊരു ബോട്ട് ഓടിത്തുടങ്ങി. ജങ്കാർ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിനും അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും കാലതാമസം നേരിട്ടതോടെ പ്രതിഷേധം കനത്തു. വിവിധ സംഘടനകൾ വിവിധ സമരമുറകളുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസി​െൻറ കായലിൽ നീന്തൽ, കോൺഗ്രസി​െൻറ അനിശ്ചിതകാല റിലേ നിരാഹാരം മനുഷ്യാവകാശ കൂട്ടായ്മയുടെ പ്രതിഷേധ ജ്വാല, ബൈക്ക് റാലി, തെരുവുനാടകം എന്നിവയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story