Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സ്‌കൂള്‍...

ജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒമ്പതിന് തുടങ്ങും

text_fields
bookmark_border
ഗുരുവായൂര്‍: ജില്ല സ്‌കൂള്‍ ശാസ്ത്രോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗുരുവായൂരും ചാവക്കാടുമായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അഞ്ച് സ്‌കൂളുകളിലായാണ് മേള നടക്കുക. ഉദ്ഘാടന, സമാപന ചടങ്ങുകളും പ്രവൃത്തി പരിചയമേളയും ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്രമേളയും ഐ.ടി മേളയും നടക്കും. മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഗണിത ശാസ്ത്രമേള. മമ്മിയൂര്‍ എല്‍.എഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്രമേള നടക്കും. ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വി.എച്ച്.എസ്.ഇയുടെ പ്രദര്‍ശനം. ഇടുക്കി, തൃശൂര്‍ ജില്ലകളിലെ 52 വൊക്കേഷനല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ പ്രദര്‍ശനത്തില്‍ പങ്കെടുക്കുക. വ്യാഴാഴ്ച രാവിലെ പത്തിന് ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 5341 കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗുരുവായൂര്‍ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ചാവക്കാട് നഗരസഭാധ്യക്ഷന്‍ എന്‍.കെ. അക്ബര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി. ആനന്ദൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി, ഡി.ഇ.ഒ എന്‍.ആര്‍. മല്ലിക, ഹയര്‍ സെക്കന്‍ഡറി ജില്ല കോഒാഡിനേറ്റര്‍ വി.എം. കരീം, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. വി.ടി. ജയറാം, എ.ഇ.ഒ പി.ബി. അനില്‍, പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, വി.എച്ച്.എസ്.ഇ എക്‌സ്‌പോ കണ്‍വീനര്‍ എം. പത്മജ, എ.കെ. സലിംകുമാര്‍, വിനേഷ് ജോയ്സ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story