Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതേക്കിൻകാടിനെ ചുറ്റി...

തേക്കിൻകാടിനെ ചുറ്റി കാഴ്ചപ്പൂരം

text_fields
bookmark_border
തൃശൂര്‍: രണ്ടര കി.മീ ദൂരം. തേക്കിൻകാടിനെ ചുറ്റി പതിനായിരത്തിലേറെ ചിത്രങ്ങൾ. ചരിത്രം ചിത്രങ്ങളിൽ പുനർജനിച്ചു. ഒപ്പം കൗതുകവും വിസ്മയവും നിറപ്പകിട്ടണിഞ്ഞ പൂരച്ചന്തവും. ഒാള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെയും തൃശൂര്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി േനച്വർക്ലബി​െൻറയും ആഭിമുഖ്യത്തിലാണ് 'ബൊക്കെ' പ്രദര്‍ശനം സംഘടിപ്പിച്ചത്. എഷ്യാഡിനായി ആനകളെ ട്രെയിനില്‍ കൊണ്ടുപോവുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മുതല്‍ കാലത്തി​െൻറ വഴികളില്‍ സഞ്ചരിച്ച് കളര്‍ ഡിജിറ്റല്‍ ചിത്രങ്ങള്‍ വരെ പ്രദർശനത്തിനുണ്ട്. ഫോട്ടോഗ്രഫിയുടെ ചരിത്രവും വളര്‍ച്ചയും പറയുക മാത്രമല്ല, അനുഭവിപ്പിക്കുക കൂടി ചെയ്യുന്നു ഇൗ ചിത്രങ്ങൾ. പാടത്ത് കന്നുകാലികള്‍ക്ക് പകരം മനുഷ്യരെ വെച്ച് നിലമുഴുന്നതും സ്ത്രീകള്‍ കലപ്പ തള്ളുന്നതും ഇന്ത്യൻ ജീവിത ദുരന്തങ്ങളുടെ നേർക്കാഴ്ചയാണ്. പക്ഷി മൃഗാദികളും പ്രകൃതി സൗന്ദര്യവും ഒപ്പിയെടുത്ത കാമറയിൽ തൃശൂരി​െൻറ സ്വന്തം പൂരവും പുലിക്കളിയുടെ വിസ്മയക്കാഴ്ചകളുമുണ്ട്. നാലരപ്പതിറ്റാണ്ട് മുമ്പ് െചട്ടിയങ്ങാടിയിൽ അഴീക്കോടന്‍ രാഘവന്‍ കുത്തേറ്റ് മരിച്ചുകിടക്കുന്ന അപൂര്‍വചിത്രം ചരിത്രത്തി​െൻറ പിന്നാമ്പുറത്തേക്ക് കാഴ്ചക്കാരനെ കൊണ്ടുപോവുന്നു. തൃശൂരിലെ ആദ്യകാല സ്റ്റുഡിയോ ആയ 'താര'യുടെ ഉടമ പരേതനായ കെ.വി. ഒൗസേഫ് പകര്‍ത്തിയ ഈ ചിത്രം പുതിയ കാലത്തെ പ്രദർശനത്തിലും കാഴ്ചക്കാരെ പിടിച്ചുനിർത്തുന്നു. ഇ.എം.എസും സി. അച്യുതമേനോനും‍ കെ. കരുണാകരനുമെല്ലാം പങ്കെടുത്ത ചരിത്രമുഹൂർത്തങ്ങളും ചിത്രങ്ങളിലുണ്ട്. തൃശൂര്‍ നഗരത്തി​െൻറ പഴയ ചിത്രങ്ങള്‍, വർഷങ്ങൾക്ക് മുമ്പുള്ള തൃശൂര്‍ പൂരം, പ്രദര്‍ശന നഗരി, മാര്‍പാപ്പയുടെ തൃശൂര്‍ സന്ദര്‍ശനം തുടങ്ങിയവയും പ്രദർശനത്തിനുണ്ട്. നിരവധിയാളുകളാണ് കാഴ്ചപ്പൂരം കാണാനെത്തിയത്. കലാമണ്ഡലം ഗോപി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, സംഗീത നാടക അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി. ലളിത, കലക്ടർ ഡോ. എ. കൗശിഗൻ, സംഗീത സംവിധായകൻ വിദ്യാധരൻ, ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, എ.കെ.പി.എ ജനറൽ സെക്രട്ടറി ഗിരീഷ് പട്ടാമ്പി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ ജില്ല പ്രസിഡൻറ് എ.സി. ജോൺസൻ, സെക്രട്ടറി ജിനേഷ് ഗോപി, അനിൽ തുമ്പയിൽ, ശിവാനന്ദൻ, ഷാജി ലെൻസ്മാൻ, സുബിൻ ചെറുതുരുത്തി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story