Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയമോപദേശം...

നിയമോപദേശം ഒത്തുതീർപ്പി​െൻറ രണ്ടാംപതിപ്പ്​ ^ എം.ടി. രമേശ്​

text_fields
bookmark_border
നിയമോപദേശം ഒത്തുതീർപ്പി​െൻറ രണ്ടാംപതിപ്പ് - എം.ടി. രമേശ് തൃശൂർ: തോമസ് ചാണ്ടി വിഷയത്തിലും സോളാർ കേസിലും നിയമോപദേശം തേടാനുള്ള സർക്കാർ നീക്കം ഒത്തുതീർപ്പി​െൻറ രണ്ടാം പതിപ്പാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. യുവമോർച്ച സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണ്ണീർതട നിയമപ്രകാരം പരമാധികാരി കലക്ടർ ആയിരിെക്ക നിയമോപദേശം സർക്കാർ തേടിയത് എന്തിനുവേണ്ടിയാണ്. ഇത് ശുദ്ധതട്ടിപ്പാണ്. ഇടതു - വലതു മുന്നണികൾ ഒത്തുതീർപ്പുണ്ടാക്കിയതിനു ശേഷം കാര്യങ്ങൾ നീട്ടി ജനങ്ങളെ വിഡ്ഢികളാക്കാനാണ് സർക്കാർ ശ്രമം. ഒരു സ്ത്രീയുടെ പരാതിയിൽ കമീഷൻ നിരീക്ഷണം ഉെണ്ടന്നിരിക്കെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാതെയാണ് നിയമോപദേശത്തി​െൻറ പേരിൽ വലിച്ചുനീട്ടുന്നതെന്നും അേദ്ദഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷൻ മുരുകാനന്ദം മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, ആർ.എസ്. രാജീവ്, കെ.ആർ. ഹരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story