Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാസ്​കറ്റ്​ബാൾ:...

ബാസ്​കറ്റ്​ബാൾ: കേരളം^ആസ്ട്രേലിയ വനിതകളുടെ രണ്ടാമങ്കം ഇന്ന്

text_fields
bookmark_border
ബാസ്കറ്റ്ബാൾ: കേരളം-ആസ്ട്രേലിയ വനിതകളുടെ രണ്ടാമങ്കം ഇന്ന് തൃശൂർ: ആസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള പ്രഫഷനല്‍ ബാസ്കറ്റ്ബാൾ ക്ലബ്ബായ റിങ് വു‍‍‍‍ഡ് ഹോക്സ് വനിത ടീം ദേശീയ ചാമ്പ്യന്മാരായ കേരളത്തി​െൻറ വനിത ടീമും തമ്മിലുള്ള മത്സര പരമ്പരയിലെ രണ്ടാം പോരാട്ടം ചൊവ്വാഴ്ച നടക്കും. കോർപറേഷൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ വൈകീട്ട് ആറിനാണ് മത്സരം. ആസ്ട്രേലിയൻ ടീം തിങ്കളാഴ്ച രാവിലെ തൃശൂരിലെത്തി വേദി സന്ദർശിച്ചു. ചൊവ്വാഴ്ച മത്സര വേദിയിൽ തന്നെ പരിശീലനം നടത്തും. കേരള ബാസ്കറ്റ്ബാൾ അസോസിയേഷനും മുൻകാല ബാസ്ക്കറ്റ്ബാൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ടും ചേർന്നാണ് ഹൂപ്പത്തോൺ മത്സര പരമ്പര നടത്തുന്നത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ആസ്ട്രേലിയൻ ടീം നിലവിൽ 1- -0ന് മുന്നിലാണ്. കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഈ മാസം ഒമ്പതിനും, തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ 11നും, കോഴിക്കോട് വി.കെ.കൃഷ്ണ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ 12നുമാണ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾ. മൂന്നിന് പരിപാടിയുടെ ഉദ്ഘാടനവും തുടർന്ന് വിദ്യാർഥികൾക്കുള്ള ബാസ്ക്കറ്റ്ബാൾ സ്കിൽ ചാലഞ്ച് ഉൾപ്പെടെ മത്സരങ്ങളും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story