Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ നിർമാണത്തിലെ...

ജങ്കാർ നിർമാണത്തിലെ അപാകത സി.ബി.ഐ അന്വേഷിക്കണം

text_fields
bookmark_border
അഴീക്കോട്: ജങ്കാർ നിർമാണത്തിലെ അപാകത സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. കൊച്ചി ഷിപ്പ്യാർഡിനെയും ജില്ല പഞ്ചായത്തിനെയും അന്വേഷണ പരിധിയിൽപെടുത്തണം. അന്യായമായി കടത്തുകൂലി വർധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പ്രതാപൻ പറഞ്ഞു. ജെട്ടിയിൽ ജങ്കാർ സമരസമിതി നടത്തിവന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ച ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു. പി.പി. ജോൺ അധ്യക്ഷത വഹിച്ചു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി.സി. ശ്രീകുമാർ, പി.എ. കരുണാകരൻ, സി.എം. മൊയ്തു, പി.കെ. മുഹമ്മദ്, പി.എ. മനാഫ്, പി.ബി. മൊയ്തു, വി.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story