Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണിമംഗലം പാടശേഖരത്തിൽ ...

കണിമംഗലം പാടശേഖരത്തിൽ കൃഷിയിറക്കാൻ അനുവദിക്കണമെന്ന് കർഷകർ

text_fields
bookmark_border
തൃശൂർ: കണിമംഗലം പാടശേഖര കമ്മിറ്റി നേതൃത്വത്തിലുള്ള കൃഷിയിടങ്ങളിൽ കൃഷി ഇറക്കാൻ അനുവദിക്കണമെന്നും തടസ്സങ്ങൾ നീക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കണിമംഗലം പാടശേഖരത്തിലെ അമ്പതേക്കർ തരിശ് സ്ഥലത്ത് കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പ്രഖ്യാപനം നടത്തിയതല്ലാതെ ഇതുവരെ നടപടിയെടുത്തിട്ടില്ല. കണിമംഗലം പാടശേഖര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അഡ്ഹോക്ക് കമ്മിറ്റിയിലെ ചിലർ ഹൈകോടതിയിൽ കേസ് നൽകിയിരിക്കുന്നതിനാൽ വെള്ളം പമ്പിങ് നടത്തി കൃഷിയിറക്കാൻ സാധിക്കാതായി. ചില സ്ഥലങ്ങളിൽ പമ്പിങ് നടത്തി രണ്ടു മീറ്ററോളം വെള്ളം വറ്റുകയും ചെയ്തു. എന്നിട്ടും കൃഷിയിറക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. തങ്ങൾക്ക് കൃഷിയിറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ല ഭരണ നേതൃത്വം ഇടപെടണമെന്ന് കർഷകരായ സി.എം. ദേവസിക്കുട്ടി, പ്രദീപ് തയ്യിൽ, സി.ടി. വറീത് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story