Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപജില്ല കലോത്സവം:...

ഉപജില്ല കലോത്സവം: ഒരുക്കം തകൃതി

text_fields
bookmark_border
കൊടുങ്ങല്ലൂർ: മതിലകം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മാനേജറുടെ എതിർപ്പുമൂലം ആ സ്കൂളിൽനിന്ന് മാറ്റേണ്ടിവന്ന ഉപജില്ല കലോത്സവത്തിന് കൊടുങ്ങല്ലൂരിൽ തകൃതിയായ ഒരുക്കങ്ങൾ. സംഘാടന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനിെടയാണ് മതിലകം സ​െൻറ് ജോസഫ്സിൽനിന്ന് ഉപജില്ല കലോത്സവം മാറ്റേണ്ടിവന്നത്. ഇൗ സാഹചര്യത്തിൽ കൊടുങ്ങല്ലൂരിൽ എല്ലാം ആദ്യം മുതൽ ആരംഭിക്കുകയായിരുന്നു. നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്ര​െൻറ നേതൃത്വത്തിൽ സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടുനീങ്ങുകയാണ്. കൊടുങ്ങല്ലൂർ നഗരത്തിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 14,15,16,17 തീയതികളിലാണ് കലോത്സവം. ലോഗോ നഗരസഭ അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എൻ. രാമദാസ്, തങ്കമണി സുബ്രഹ്മണ്യൻ, എ.ഇ.ഒ വി.ജി. സുജാത, പ്രിൻസിപ്പൽ ആശ ആനന്ദ്. സി, പ്രചാരണ വിഭാഗം ചെയർമാൻ പി.വി. ബിമൽകുമാർ, എച്ച്.എം ഫോറം കൺവീനർ എ.കെ. മൊയ്തീൻ, പബ്ലിസിറ്റി കൺവീനർ എ.ആർ. ചന്ദ്രബോസ്, പി.ടി.എ പ്രസിഡൻറ് എം.ആർ. സുനിൽദത്ത്, പ്രധാനാധ്യാപിക ടി.എ. സീനത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story