Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊന്നുവടികള്‍ വിതരണം...

ഊന്നുവടികള്‍ വിതരണം ചെയ്തു

text_fields
bookmark_border
കോടാലി: മൈത്രി വയോജനക്ലബി​െൻറ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ വയോജനങ്ങള്‍ക്ക് സൗജന്യമായി ഊന്നുവടികള്‍ വിതരണം ചെയ്തു. പഞ്ചായത്തംഗം സൗമ്യ ഷിജു ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡൻറ് വി.കെ. കാസിം അധ്യക്ഷത വഹിച്ചു. കെ.എല്‍. യോഹന്നാന്‍, ഷൈനി ജോയ് എന്നിവര്‍ സംസാരിച്ചു. ഫാസ് പാഡി ചിത്രരചന മത്സരം 11ന് കോടാലി: ഫാസ് പാഡിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം ശനിയാഴ്ച കോടാലി എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളിൽ നടക്കും. കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഫോട്ടോഗ്രഫി ടെക്നിക്കല്‍ ഓഫിസര്‍ രവി ചിത്രശാല ഉദ്ഘാടനം ചെയ്യും. മറ്റത്തൂര്‍ പഞ്ചായത്തിലെ എല്‍.കെ.ജി മുതല്‍ ഹയര്‍സെക്കൻഡറി വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികൾക്ക് കാഷ് അവാര്‍ഡുകളും ട്രോഫിയും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story