Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല തീർഥാടനം:...

ശബരിമല തീർഥാടനം: ഭക്തർക്ക് സൗകര്യം ഒരുക്കേണ്ടത് ചർച്ചചെയ്യാൻ കൗൺസിൽ യോഗം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശബരിമല തീർഥാടകരുടെ ഇടത്താവളമായ കൊടുങ്ങല്ലൂരിൽ ഭക്തർക്ക് ഭക്ഷണവും ശുദ്ധജലവും സൗജന്യമായി നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ചൊവ്വാഴ്ച രാവിലെ 11ന് നഗരസഭ കൗൺസിലി​െൻറ അടിയന്തര യോഗം ചേരും. ഈ സൗജന്യ സേവന പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ നൽകിയ കത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് സ്പെഷൽ ദേവസ്വം കമീഷണർ നഗരസഭക്ക് നൽകിയ കത്ത് ഏക അജണ്ടയാക്കിയാണ് ഇന്ന് അടിയന്തര കൗൺസിൽ യോഗം വിളിച്ചിട്ടുള്ളത്. ക്ഷേത്രത്തി​െൻറ തെക്കേ മൈതാനിയിൽ താൽക്കാലിക പന്തൽ നിർമിച്ച് അയ്യപ്പ ഭക്തർക്ക് വിശ്രമത്തിനും ഭക്ഷണത്തിനും കുടിവെള്ളത്തിനും സൗകര്യമൊരുക്കുക എന്നതാണ് നഗരസഭയുടെ പദ്ധതി. അതേസമയം, ഈ നീക്കത്തിൽ ദുരൂഹതയും ഗൂഢലക്ഷ്യവും ആരോപിച്ച് ക്ഷേത്രോപദേശക സമിതി രംഗത്തെത്തി. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന സമിതിയുടെ അടിയന്തര യോഗം ക്ഷേത്ര ഭൂമി കലുഷിതമാക്കാനുള്ള നീക്കത്തിൽനിന്ന് നഗരസഭ പിന്മാറണമെന്നാവശ്യപ്പെട്ടു. 41 നാൾ നീളുന്ന വ്രതശുദ്ധിയുമായി തീർഥാടനത്തിന് പോകുന്ന അയ്യപ്പഭക്തർക്ക് അതേ വ്രതശുദ്ധിയോടെ വേണം ഭക്ഷണവും വിശ്രമവുമൊക്കെ ഒരുക്കേണ്ടതെന്നിരിക്കെ വിശ്വാസികളല്ലാത്തവരെന്ന് ഉദ്ഘോഷിക്കുന്നവർക്ക് അതൊന്നും സാധ്യമല്ലെന്നും അയ്യപ്പ വിശ്രമ കേന്ദ്രത്തി​െൻറ മറവിൽ ക്ഷേത്രഭൂമി ൈകയ്യേറുകയെന്ന കുത്സിത നീക്കമാണ് നഗരസഭക്കുള്ളതെന്നും സമിതി യോഗം ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story