Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളിച്ചിത്രയിലെ...

കള്ളിച്ചിത്രയിലെ ആദിവാസികള്‍ക്ക് ഭൂമി: നടപടികള്‍ പുരോഗമിക്കുന്നു

text_fields
bookmark_border
ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി കള്ളിച്ചിത്ര കോളനിയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഒന്നരമാസത്തിനുള്ളിൽ കോളനി നിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ നാലിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച ചാലക്കുടി അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം വില്ലേജില്‍പ്പെട്ട വെള്ളാരംപാടത്താണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ നിര്‍ദേശമാണ് ഹൈകോടതി അംഗീകരിച്ചത്. കോളനിയിലെ 17 കുടുംബങ്ങള്‍ക്കായി 11 ഏക്കര്‍ ഭൂമി നല്‍കാനാണ് ധാരണ. റവന്യൂ വകുപ്പിനാണ് ഭൂമി കണ്ടെത്തുന്നതിനുള്ള ചുമതല. കണ്ടെത്തിയ ഭൂമി ഇറിഗേഷന്‍ വകുപ്പ് വാങ്ങി ആദിവാസികള്‍ക്ക് നല്‍കണം. ഇതേത്തുടര്‍ന്നാണ് വെള്ളാരംപാടത്ത് ആദിവാസികള്‍ക്ക് സ്വകാര്യ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് അഡി. തഹസില്‍ദാര്‍ക്ക് കൈമാറി. ചിമ്മിനി അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് കാട്ടിലെ കള്ളിച്ചിത്ര എന്ന സ്ഥലത്തുനിന്ന് നടാംപാടം എന്ന സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച ആദിവാസികളാണ് ഇവര്‍. ഇതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പാലപ്പിള്ളി ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം 167 ദിവസം പിന്നിട്ടു. സര്‍ക്കാര്‍ ഉറപ്പുകള്‍ കൂടാതെ ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുക, പുലിക്കണ്ണി- കവരമ്പിള്ളി - നടാമ്പാടം റോഡ് സഞ്ചാരയോഗ്യമാക്കുക, പാലപ്പിള്ളി പട്ടികവര്‍ഗ സഹകരണ സംഘം തുറന്നുപ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. എത്രയുംവേഗം തങ്ങള്‍ക്ക് ഭൂമി ലഭ്യമാകുമെന്ന് കരുതുന്നതായും അതുവരെ സമരം തുടരുമെന്നും ആദിവാസി നേതാവ് പുഷ്പന്‍ പറഞ്ഞു. പുതുക്കാട് മേൽപാലം: ശവമഞ്ചമേന്തി പ്രതിഷേധം ആമ്പല്ലൂര്‍-: ദേശീയപാത പുതുക്കാട് സ​െൻററില്‍ മേല്‍പാലം നിര്‍മിക്കാത്ത ദേശീയപാത അതോറിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജനകീയ സമിതി പ്രതീകാത്മക ശവമഞ്ചം ചുമന്ന് സമരം നടത്തി. പുതുക്കാട് സ​െൻററില്‍ മഞ്ചം െവച്ച് അതില്‍ പുഷ്പചക്രം സമര്‍പിച്ചു. മേൽപാലം ജനകീയ സമിതി പ്രവര്‍ത്തകരായ കെ.ജെ. ഷാജി, സെബന്‍ പല്ലന്‍, റീസണ്‍ ചെവിടന്‍, സിജു പയ്യപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story