Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണിതിട്ടും പണിതീരാതെ...

പണിതിട്ടും പണിതീരാതെ ചാലക്കുടി ടൗൺഹാൾ

text_fields
bookmark_border
ചാലക്കുടി: പണിതീരാതെ കിടക്കുന്ന ചാലക്കുടി ടൗൺഹാളി​െൻറ അവശേഷിക്കുന്ന നിർമാണജോലികൾ പൂർത്തിയാക്കാൻ ഇനിയും 4.36 കോടി രൂപകൂടി വേണം. പുതിയ നഗരസഭ ഭരണസമിതി 2016ൽ നിർമാണം പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾമൂലം മാസങ്ങളായി നിർമാണം സ്തംഭിച്ചിരിക്കുകയാണ്. ടൗൺഹാളി​െൻറ അവശേഷിക്കുന്ന പണികൾ ഉടൻ പുനരാരംഭിച്ച് 2018 ജനുവരി ആദ്യത്തിൽത്തന്നെ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതി​െൻറ ആദ്യഘട്ടത്തിലെ പണികൾ ഏറ്റെടുത്ത് നടത്തിയ കോഴിക്കോട്ടെ ഈരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘം തന്നെയാണ് ബാക്കി പ്രവൃത്തികളും ചെയ്യുക. അവരുമായി നേരേത്ത നഗരസഭ ധാരണയിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ സംഘത്തിലെ ഉദ്യോഗസ്ഥർ എത്തി പൂർത്തീകരണം സംബന്ധിച്ച് നഗരസഭ അധ്യക്ഷയും മറ്റുള്ളവരുമായി ചർച്ച നടത്തി. േപ്രാജക്റ്റ് മാനേജർ എൻ. രമേശ്, എൻജിനീയർമാരായ ഫാരിസ്, ബിജേഷ് എന്നിവരാണ് നഗരസഭ അധികൃതരുമായി ചർച്ച നടത്തിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നിർമാണം ആരംഭിച്ച ചാലക്കുടി ടൗൺഹാൾ പണിപൂർത്തിയാകാതെ േപ്രതഭവനം പോലെ കിടക്കുന്നതിനെതിരെ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. 2013 സെപ്റ്റംബർ 22നാണ് ടൗൺഹാൾ നിർമാണം ആരംഭിച്ചത്. നിർമാണവുമായി ബന്ധപ്പെട്ട് ചാലക്കുടിയിൽ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. അഞ്ച് കോടിയോളമാണ് ഇതി​െൻറ നിർമാണച്ചെലവായി കണക്കാക്കപ്പെട്ടിരുന്നത്. 40,000 ചതുരശ്ര അടിയാണ് ടൗൺ ഹാളി​െൻറ ആകെ വിസ്തീർണം. ഈ പദ്ധതിക്കുവേണ്ട തുക സുമനസ്സുകളിൽനിന്ന് സംഭാവനയായി പിരിച്ചെടുക്കാനുള്ള അന്നത്തെ ചെയർമാ​െൻറ തീരുമാനമാണ് വിവാദത്തിന് കാരണമായത്. പകുതി പണിയേ തീർന്നിരുന്നുള്ളുവെങ്കിലും ചാലക്കുടി ടൗൺഹാളി​െൻറ ഉദ്ഘാടനം, കഴിഞ്ഞ 2015 സെപ്റ്റംബർ ഏഴിന് തിടുക്കപ്പെട്ട് നിർവഹിക്കുകയായിരുന്നു. അന്നത്തെ ഭരണ സമിതിക്ക് വീണ്ടും അധികാരത്തിൽ വരാൻ സാധിക്കാതായതോടെ നിർമാണം ചോദ്യചിഹ്നമായി. പിന്നീട് വന്ന എൽ.ഡി.എഫ് ഭരണസമിതി സിമൻറ് തേപ്പ് അടക്കമുള്ള അവശേഷിക്കുന്ന പണികൾ വീണ്ടും ആരംഭിക്കുകയായിരുന്നു. ഫ്ലോറിങ്, ഇലക്ട്രിക്കൽ-പ്ലംബിങ്, സാനിറ്റേഷൻ, ഫർണിച്ചർ, പെയിൻറിങ് തുടങ്ങിയ ജോലികളാണ് അവശേഷിക്കുന്നത്. ജില്ല സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫിസ് തുറന്നു ചാലക്കുടി: ജില്ല സ്കൂൾ കലോത്സവത്തി​െൻറ സംഘാടക സമിതി ഓഫിസ് ചാലക്കുടി സബ് ട്രഷറിക്ക് എതിർവശത്ത് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരൻ, ഉപാധ്യക്ഷൻ വിൽസൻ പാണാട്ടുപറമ്പിൽ, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ ഡി.ഡി. കെ. സുമതി, കമ്മിറ്റി ചെയർമാൻമാർ, നഗരസഭ, പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story