Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെങ്ങാലൂര്‍...

ചെങ്ങാലൂര്‍ കൃഷിഭവനില്‍ ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതായി പരാതി

text_fields
bookmark_border
ആമ്പല്ലൂര്‍-: പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ കൃഷിഭവനില്‍ ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതായി പരാതി. മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ ജോലിക്ക് എത്താതിരുന്നത് കൃഷിഭവനിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്നാണ് പരാതി. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് കൃഷി ഓഫിസറോട് വിശദീകരണം തേടി. കൃഷി ഓഫിസര്‍ ഉള്‍പ്പെടെ നാല് ജീവനക്കാരുള്ള ഓഫിസില്‍ തിങ്കളാഴ്ച ഉച്ചയായിട്ടും ആരും എത്തിയില്ല. ഇതിനിെട പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ കര്‍ഷകര്‍ തിരിച്ചുപോയി. ഓഫിസ് വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരി രാവിലെ പത്തിനുമുമ്പ് ഓഫിസ് തുറന്നിട്ടിരുന്നു. പിന്നീട് ഓരോ ആവശ്യങ്ങള്‍ക്കായി എത്തിയ കര്‍ഷകര്‍ ഉദ്യോഗസ്ഥര്‍ വരുന്നതും നോക്കി കാത്തിരുന്നു. ഇതിനിടെ സംഭവം അറിഞ്ഞ് എത്തിയ പഞ്ചായത്ത് അധികൃതര്‍ കൃഷി ഓഫിസറുമായി ബന്ധപ്പെട്ടു. കൃഷി ഓഫിസര്‍ കൊടകര ബ്ലോക്ക് ഓഫിസില്‍ കോണ്‍ഫറന്‍സിനും ഒരാള്‍ എറണാകുളത്ത് ട്രെയിനിങ്ങിനും ഒരാള്‍ ട്രഷറിയിലേക്ക് പോയതുമാണ് പ്രശ്‌നത്തിന് കാരണമായത്. നാലാമത്തെയാള്‍ അസുഖംമൂലം അവധിയിലാണ്. ട്രഷറിയിലേക്ക് പോയ ജീവനക്കാരി ഉച്ചയോടെ തിരിച്ചെത്തിയപ്പോേഴക്കും കര്‍ഷകര്‍ മടങ്ങിപ്പോയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story