Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറില്‍...

കാറില്‍ കടത്തുകയായിരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
കൊടകര: കാറില്‍ കടത്തുകയായിരുന്ന 18.5 കിലോ ചന്ദനക്കഷണങ്ങളുമായി രണ്ടുപേരെ കല്ലേറ്റുങ്കരയില്‍നിന്ന് വനംവകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടി. തൊടുപുഴ കരിമണ്ണൂര്‍ പുത്തന്‍പുരയില്‍ വിഷ്ണു (21), നോര്‍ത് ചാലക്കുടി കൈതാരന്‍ വീട്ടില്‍ പൗലോസ് (51) എന്നിവരെയാണ് എറണാകുളം, -തൃശൂര്‍ ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ ജി. പ്രസാദി​െൻറ നേതൃത്വത്തില്‍ പിടികൂടിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രതീഷ്, ഇ.പി. പ്രതീഷ്, വി.പി. പ്രിജേഷ്, കെ.വി. ജിതേഷ്‌ലാല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചന്ദനം കടത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസര്‍ക്ക് കൈമാറുമെന്ന് ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story