Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദാറു ദഅ്​വാ ഓപൺ സ്കൂൾ...

ദാറു ദഅ്​വാ ഓപൺ സ്കൂൾ പരീക്ഷ: ബുസ്താനുൽ ഉലൂം അറബിക് കോളജ് സെൻററിന് ഒന്നാമത്

text_fields
bookmark_border
കയ്പമംഗലം: ദാറു ദഅ്വാ ഓപൺ സ്കൂൾ പഠന സംരംഭത്തി​െൻറ ഫൈനൽ പരീക്ഷയിൽ കയ്പമംഗലം ബുസ്താനുൽ ഉലൂം അറബിക് കോളജ് സ​െൻററിന് ഒന്നാം സ്ഥാനം. കയ്പമംഗലം ബുസ്താനുൽ ഉലൂം കോംപ്ലക്സ് കമ്മിറ്റി വിജയികള്‍ക്ക് സ്വീകരണം ഒരുക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹസീന ഹനീഫിന് ഉപഹാരം നല്‍കി. വിജയികള്‍ക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകി. ഒന്നാം റാങ്ക് മുതൽ പന്ത്രണ്ടാം റാങ്ക് വരെ കയ്പമംഗലം ദാറു ദഅ്വാ സ​െൻററിലെ പഠിതാക്കൾക്കാണ് ലഭിച്ചത്. കെ.എൻ.എം ജില്ല കൺവീനർ ഇ.കെ. ഇബ്രാഹിം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ബുസ്താന്‍ കോംപ്ലക്സ് പ്രസിഡൻറ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദാറു ദഅ്വാ ഡയറക്ടർ അഹമ്മദ് അനസ് മൗലവി അവാർഡ് വിതരണം ചെയ്തു. ശാഹിദ് മുസ്്ലിം ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കെ. ഷാജഹാൻ, ബുസ്താനുൽ ഉലൂം കോംപ്ലക്സ് സെക്രട്ടറി പി.കെ. ഉസ്മാൻ ബുസ്താനി, പി.എസ്. അബ്ദുല്ല മദനി, പി.കെ. അബ്ദുൽ ജബ്ബാർ മൗലവി, പി.കെ. അബ്ദുൽ മജീദ്, എൻ.ഐ. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story