Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്തമൂല കോശദാന...

രക്തമൂല കോശദാന രജിസ്‌ട്രേഷന്‍ ക്യാമ്പും സെമിനാറും

text_fields
bookmark_border
കോടാലി: രക്താര്‍ബുദം ബാധിച്ച ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശിയായ മൂന്നു വയസ്സുകാരൻ അസ്‌നാന് ചേര്‍ന്ന രക്തമൂലകോശം കണ്ടെത്തുന്നതിനായി കോടാലി ആക്‌സിസ് എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ 140, എറണാകുളം ധാത്രി ഫൗണ്ടേഷന്‍, ബ്ലഡ് ഡൊണേഷന്‍ കേരള എന്നീ സംഘടനകളുടെ സഹകരണത്തോടെ നടത്തി. ആക്‌സിസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ദേവരാജ് ഉദ്ഘാടനം ചെയ്തു. ധാത്രി ഫൗണ്ടേഷന്‍ പ്രതിനിധി അതുല്യ കൃഷ്ണ സെമിനാര്‍ അവതരിപ്പിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ എന്‍.ഡി. അഷക്, ദിവ്യശ്രീ, വളൻറിയര്‍ സെക്രട്ടറി അനുജിത്ത്, കെ.ബി. നിധിന്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് സ്വീകരണം കൊടകര: നിയുക്ത ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കൊടകര പൗരാവലി സ്വീകരണം നൽകി. കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് ഭദ്രദീപം കൊളുത്തി. ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ആര്‍. ദിനേശന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. കൃഷ്ണകുമാര്‍, പി.ആര്‍. പ്രസാദന്‍, അമ്പിളി സോമന്‍, ഫാദര്‍ ലാസര്‍ കുറ്റിക്കാടന്‍, സ്വാമി അയ്യപ്പദാസ്, അബ്ദുൽ അസീസ് സ്വാഗതസംഘം ട്രഷറര്‍ പി. സുശീല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story