Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടികളിലെ...

കുട്ടികളിലെ കേൾവിത്തകരാർ: ക്യാമ്പ് നടത്തി

text_fields
bookmark_border
കൊടുങ്ങല്ലൂർ: കേൾവിത്തകരാറുള്ള കുട്ടികൾക്കായി കൊടുങ്ങല്ലൂർ മർച്ചൻറ്സ് അസോസിയേഷനും എറണാകുളം ലൂർദ് ആശുപത്രിയും സംയുക്തമായി സൗജന്യ കോക്ലിയർ ഇംപ്ലാൻറ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രവണ ഉപകരണങ്ങൾ സൗജന്യമായി നൽകിയ ക്യാമ്പിൽ, ഓപറേഷൻ ആവശ്യമായ കുട്ടികൾക്ക് സൗജന്യ ഓപറേഷനുള്ള സംവിധാനവുമുണ്ടായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ധർമപാലൻ അധ്യക്ഷത വഹിച്ചു. 'നഗരസഭ നടപടിയെ അവഹേളിച്ച കൗൺസിലർ മാപ്പുപറയണം' കൊടുങ്ങല്ലൂർ: ഭക്തരുടെ സൗകര്യത്തിനായി നഗരസഭയുടെ നടപടികളെ അവഹേളിച്ച ബി.ജെ.പി കൗൺസിലർ ആശാലത പൊതുമാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ദേവസ്വം ക്ഷേത്രങ്ങളിൽ ദലിതരടക്കമുള്ള അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച സംസ്ഥാന സർക്കാറി​െൻറ നടപടി ശരിയല്ലെന്ന് അവർ പറഞ്ഞിരുന്നു. ശബരിമല തീർഥാടകർക്ക് സൗജന്യ ഭക്ഷണവും കുടിവെള്ളവും ചികിത്സയും ലഭ്യമാക്കാനുള്ള നഗരസഭയുടെ നീക്കത്തെ അവഹേളിക്കുകയും ബസ് സ്റ്റാൻഡിലോ റോഡിലോ ഇത് നടത്തിക്കോളൂവെന്നുമുള്ള ഇവരുടെ നിലപാട് സവർണ വർഗീയ വാദമാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കെ.കെ. ഹാഷിഖ്, സ്വാതി ആനന്ദ്, കെ.യു. ഗോവിന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story