Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞുനിർത്തി ൈകയേറ്റം ചെയ്യാൻ ശ്രമിച്ചയാളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെ്യ്തു. മേത്തല വേണാട്ട് വീട്ടിൽ ഷൈനാണ് (28) അറസ്റ്റിലായത്. എറണാകുളം-ഗുരുവായൂർ റുട്ടിൽ സർവിസ് നടത്തുന്ന ബസ് ജീവനക്കാരെയാണ് പ്രതി അസഭ്യം പറഞ്ഞ് ൈകയേറ്റത്തിന് ശ്രമിച്ചത്. ഇയാളുടെ ബൈക്കിന് സൈഡ് കൊടുത്തില്ലെന്നുപറഞ്ഞാണ് അതിക്രമമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story