Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏങ്ങണ്ടിയൂരിൽ...

ഏങ്ങണ്ടിയൂരിൽ ശിശുസൗഹൃദ അംഗൻവാടി നിർമിച്ചു

text_fields
bookmark_border
വാടാനപ്പള്ളി: തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഏങ്ങണ്ടിയൂരിൽ ശിശുസൗഹൃദ അംഗൻവാടി നിർമിച്ചു. 11-ാം വാർഡിൽ 111-ാം നമ്പർ അംഗൻവാടിയാണ് ജില്ല പഞ്ചായത്തി​െൻറയും സാമൂഹികനീതി വകുപ്പി​െൻറയും സഹായത്തോടെ 10 ലക്ഷം ചെലവിട്ട് നിർമിച്ചത്. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി മുഖ്യാതിഥിയായിരുന്നു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അശോകൻ, വൈസ് പ്രസിഡൻറ് ബീന ശശാങ്കൻ, ജോ. പ്രോഗ്രാം കോഓഡിനേറ്റർ വിനോദിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷംസാദ്, ഓഫിസർ കെ.എസ്. ജ്യോതിനാഥ്, ജനപ്രതിനിധികളായ പി.എൻ. ജ്യോതി പ്രകാശ്, ഇന്ദിര സുധീർ, സി.ബി. ഭാരതി, ഇർഷാദ് കെ. ചേറ്റുവ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story