Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ് പണിമുടക്ക്:...

ബസ് പണിമുടക്ക്: യാത്രികർക്ക് ദുരിതം

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം ബസ് ജീവനക്കാർ കൊടുങ്ങല്ലൂർ-അഴീക്കോട് റൂട്ടിൽ നടത്തിയ ബസ് പണിമുടക്ക് യാത്രക്കാർക്ക് ദുരിതമായി. കൊടുങ്ങല്ലൂരിൽനിന്ന് എറിയാട് വഴിയും മേത്തല വഴിയും അഴീക്കോേട്ടക്ക് സർവിസ് നടത്തുന്ന ബസുകളിലെ ഒരു വിഭാഗം ജീവനക്കാരാണ് പണിമുടക്കിയത്. സമയക്രമം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും ബസ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട്് സ്വകാര്യ ബസുകളിലെ ജീവനക്കാർ പരസ്പരം ആക്രമിക്കുകയുണ്ടായി. നിസാർ എന്ന ജീവനക്കാരനെ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കിയും മർദിച്ചിരുന്നു. ബസ് സമരം വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story