Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം താലൂക്ക്​...

കുന്നംകുളം താലൂക്ക്​ ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തും

text_fields
bookmark_border
കുന്നംകുളം: താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനം നടപ്പാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. നവീകരിച്ച പ്രസവ വാർഡും ഒാപറേഷൻ തിയറ്ററും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. അടുത്ത വർഷമാണ് ആർദ്രം പദ്ധതി തുടങ്ങുക. ജില്ലയിലെ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കുന്ന നടപടി ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. രക്തസംഭരണ കേന്ദ്രം, ഒാർത്തോ സി.ആം മെഷീൻ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആശുപത്രി മോണിറ്ററിങ് കമ്മിറ്റി തീരുമാനം ഇല്ലാതെയാണ് പ്രസവവാർഡ് വീണ്ടും നവീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ഉൾപ്പെടുന്ന എച്ച്.എം.സി അംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബേബി ലക്ഷ്മി, വൈസ് ചെയർമാൻ പി.എം. സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുമ ഗംഗാധരൻ, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, സൂപ്രണ്ട് ഡോ. താജ്പോൾ പനക്കൽ, ജയ്സിങ് കൃഷ്ണൻ, ബിജു സി. ബേബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story