Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല മുൻ സെക്രട്ടറി...

ജില്ല മുൻ സെക്രട്ടറി ഉൾപ്പെടെ പത്തുപേരെ ആക്​ട്​സ്​ പുറത്താക്കി

text_fields
bookmark_border
കുന്നംകുളം: കേച്ചേരി ബ്രാഞ്ച് ആക്ട്സിൽ ഒരുവർഷമായുള്ള ഭരണ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം. ആക്ട്സ് ജില്ല മുൻ സെക്രട്ടറി, ബ്രാഞ്ച് പ്രസിഡൻറ് എന്നിവരുൾപ്പെടുന്ന പത്തുപേരെ ബ്രാഞ്ചിൽനിന്ന് പുറത്താക്കി. മുൻ ജില്ല സെക്രട്ടറി ജീസൺ ചൂണ്ടൽ, ബ്രാഞ്ച് പ്രസിഡൻറ് ടി. ജോസ് പോൾ, ജില്ല കൺവീനർ പി. മാധവൻ, ടി.എ. കുര്യാക്കോസ്, എം.എ. ഷംസുദ്ദീൻ, പി. രാധാകൃഷ്ണൻ, കെ.എം. ഹംസ, ടി.ആർ. സൈമൺ, എം.എസ്. മുസ്തഫ, എം.എൽ. പത്രോസ് എന്നിവരെയാണ് എല്ലാ ഭാരവാഹിത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തത്. കൂടാതെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനും തീരുമാനിച്ചു. കലക്ടറുടെ നിർദേശത്തെത്തുടർന്ന് വൈസ് പ്രസിഡൻറും എ.ഡി.എമ്മുമായ സി.വി. സാജ​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല എക്സിക്യൂട്ടിവ് യോഗമാണ് ഏകകണ്ഠമായി തീരുമാനമെടുത്തത്. കേച്ചേരി ആക്ട്സ് ബ്രാഞ്ചിൽ സംഘടന വിരുദ്ധ പ്രവർത്തനം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ജില്ല കമ്മിറ്റി നിയോഗിച്ച ജില്ല സെക്രട്ടറി സുനിൽ പാറയിൽ, മിൽട്ടൻ, വത്സൻ എന്നിവരടങ്ങുന്ന അന്വേഷണ കമീഷൻ വിഭാഗീയ പ്രവർത്തനം കണ്ടെത്തിയിരുന്നു. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ വിഭാഗീയത പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജില്ല കമ്മിറ്റിയുടെ തീരുമാനങ്ങളെയും ആക്ട്സ് വർക്കിങ് കമ്മിറ്റിയിലേക്ക് വരുന്നതിന് അയച്ച കത്തും അവഗണിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ. 16 വർഷമായി ടി. ജോസ്പോൾ പ്രസിഡൻറായിരുന്നു. ജീസൺ ചൂണ്ടൽ ദീർഘകാലമായി ജില്ല സെക്രട്ടറിയായി തുടരുന്നു. ചില മാസങ്ങൾക്ക് മുമ്പാണ് ആ സ്ഥാനത്തുനിന്ന് മാറിയത്. കേച്ചേരി ബ്രാഞ്ചി​െൻറ ഉത്തരവാദിത്തത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ നേതൃത്വം കൊടുത്തിരുന്നത് ആക്ട്സ് സ്േനഹഭവനായിരുന്നു. എന്നാൽ, ആക്ട്സ് സ്നേഹഭവൻ പ്രവർത്തനം നടക്കുേമ്പാൾ ഇപ്പോൾ സസ്പെൻഷനിലായ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്നേഹഭവൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ച് പ്രവർത്തിച്ചു. ഇത്തരം പ്രവർത്തനം പൊതുജനങ്ങളിലും ബ്രാഞ്ച് അംഗങ്ങളിലും തെറ്റിദ്ധാരണ ഉയർത്തി. ഇതാണ് മാസങ്ങൾക്ക് മുമ്പ് പരാതിയായി ഉയർന്നത്. ഇതേത്തുടർന്ന് കഴിഞ്ഞ മാസം ജില്ല കമ്മിറ്റി യോഗം ചേർന്ന് കേച്ചേരി ബ്രാഞ്ച് പ്രശ്നം ചർച്ച ചെയ്തു. ബ്രാഞ്ച് കമ്മിറ്റി തിരുേത്തണ്ട നിർദേശങ്ങൾ രേഖാമൂലം നൽകി. ആക്ട്സ് സ്നേഹഭവ​െൻറ പേരിലുള്ള കമ്മിറ്റി പിരിച്ചുവിടുകയും ബ്രാഞ്ച് കമ്മിറ്റിയുടെ പൂർണ ഉത്തരവാദിത്തത്തിൽ തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണമെന്നും ആക്ട്സ് കേച്ചേരിയുടെ ഭാരവാഹികൾ ചാരിറ്റബിൾ ട്രസ്റ്റിൽനിന്ന് ഒഴിഞ്ഞുമാറുകയോ പുതിയ ട്രസ്റ്റി​െൻറ പേര് മാറ്റണമെന്നും അല്ലാത്തപക്ഷം ആക്ട്സി​െൻറ ഭാരവാഹിത്വം സ്വമേധയാ ഒഴിയുകയോ ചെയ്യണമെന്നായിരുന്നു ജില്ല കമ്മിറ്റിയുടെ തീരുമാനം. എന്നാൽ, ആ തീരുമാനം കാറ്റിൽ പറത്തി നിലവിലുള്ള സ്ഥിതി തുടർന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിൽ മികച്ച പ്രവർത്തനം കാണിക്കുന്ന കേച്ചേരി ബ്രാഞ്ച് കമ്മിറ്റിയിൽ 64 അംഗങ്ങളാണുള്ളത്. ഒരാഴ്ചക്കകം അഡ്ഹോക്ക് കമ്മിറ്റി നിലവിൽവരുമെന്ന് അറിയുന്നു. അപേക്ഷ ക്ഷണിച്ചു കുന്നംകുളം: ലാൽ ബഹദൂർ ശാസ്ത്രി സ​െൻറർ ഫോർ സയൻസ് ആൻഡ്് ടെക്നോളജിയുടെ കുന്നംകുളം സ​െൻററിൽ നോർക്ക റൂട്ട്സി​െൻറ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളായ ഫിനാൻഷ്യൽ അക്കൗണ്ടിങ് പാക്കേജസും കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് ബേസിക് നെറ്റ്വർക്കിങ് കോഴ്സും ഇൗമാസം ആരംഭിക്കും. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർ ഒാഫിസർ ഇൻ ചാർജ്, എൽ.ബി.എസ് സ​െൻറർ, ഗുരുവായൂർ റോഡ്, കുന്നംകുളം എന്ന വിലാസത്തിൽ പത്തിന് മുമ്പ് അപേക്ഷിക്കേണ്ടതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story