Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടാങ്കർ തൊഴിലാളികൾ ...

ടാങ്കർ തൊഴിലാളികൾ സമരം പിൻവലിച്ചു; ഇന്ധന നീക്കം പുനരാരംഭിച്ചു

text_fields
bookmark_border
കൊച്ചി: ഇരുമ്പനം ഐ.ഒ.സി പ്ലാൻറിലെ ടാങ്കർ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. പ്രശ്നം സർക്കാറി​െൻറ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും പരിഹാരം കണ്ടെത്താമെന്നുമുള്ള സി.ഐ.ടി.യു ജില്ല സെക്രട്ടറി അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് സമരം പിൻവലിച്ചതെന്ന് തൊഴിലാളി യൂനിയൻ നേതാവ് ഡേവിഡ് പറഞ്ഞു. ഈ മാസം 30നുമുമ്പ് വിഷയം പഠിച്ച് ഉചിത തീരുമാനം കൈക്കൊള്ളാമെന്ന് കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയും തൊഴിലാളികളെ അറിയിച്ചു. സമരം പിൻവലിച്ചതോടെ തിങ്കളാഴ്ച വൈകീട്ട് ആറുമുതൽ ടാങ്കർ ലോറികളിൽ ലോഡ് എടുത്തുതുടങ്ങി. 15 ലോഡ് വിതരണത്തിന് കൊണ്ടുപോയി. ചൊവ്വാഴ്ച മുതൽ ഇന്ധന നീക്കം സാധാരണ നിലയിലാകും. ദിവസം 350 ലോഡ് ഇന്ധനമാണ് ഇരുമ്പനത്തെ ഐ.ഒ.സി പ്ലാൻറിൽനിന്ന് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിന് കൊണ്ടുപോകുന്നത്. ഐ.ഒ.സിയുമായി കരാറുള്ള ടാങ്കറുകളും പെേട്രാൾ പമ്പ് ഉടമകളുടെ ടാങ്കറുകളുമടക്കം 700ഓളം വാഹനങ്ങൾ ഇരുമ്പനത്തുനിന്ന് ഇന്ധനം കൊണ്ടുപോകുന്നുണ്ട്. ഇവരിൽ പമ്പ് ഉടമകളുടെ ടാങ്കർ ലോറികൾക്ക് മൂന്നിരട്ടിയിലധികം ലോഡുകൾ നൽകുന്നെന്ന് ആരോപിച്ചാണ് ടാങ്കർ ലോറി ജീവനക്കാർ സമരം ആരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story